റാഞ്ചി: ജാര്‍ഖണ്ഡിലെ ബിർസ മുണ്ട വിമാനത്താവളത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ പരിഹാസവര്‍ഷം. രോഗിയായ വിമാന യാത്രികനെ എയര്‍പോര്‍ട്ടിന് പുറത്തേക്ക് ബെഡ്‌ഷീറ്റില്‍ ചുമന്നുകൊണ്ടുപോകുന്ന ചിത്രം പങ്കുവച്ചാണ് ആളുകള്‍ പരിഹാസവും രൂക്ഷവിമര്‍ശനവും ഉയര്‍ത്തുന്നത്. ആധുനിക സൗകര്യങ്ങൾ സജ്ജീകരിച്ചതിലൂടെ ശ്രദ്ധേയമായ വിമാനത്താവളത്തിന്‍റെ അവസ്ഥ ഇതാണെന്ന തരത്തിലാണ് ചിത്രം വൈറലാവുന്നത്.
രോഗിയായ യാത്രികനെ ബെഡ്‌ഷീറ്റില്‍ ചുമന്നു; റാഞ്ചി വിമാനത്താവളത്തിനെതിരെ പരിഹാസവര്‍ഷം - ജാര്‍ഖണ്ഡിലെ ബിര്‍സ മുണ്ട
ജാര്‍ഖണ്ഡിലെ ബിര്‍സ മുണ്ട വിമാനത്താവളത്തിലാണ് രോഗിയായ യാത്രികനെ ബെഡ്‌ഷീറ്റില്‍ ചുമന്നത്. അത്യാധുനിക അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയതിലൂടെ ശ്രദ്ധേയമായ എയര്‍പോര്‍ട്ടാണിത്
രോഗിയായ വിമാന യാത്രികനെ ബെഡ്‌ഷീറ്റില്‍ ചുമന്നു; റാഞ്ചി വിമാനത്താവളത്തിനെതിരെ പരിഹാസവര്‍ഷം
ജാർഖണ്ഡിന്‍റെ തലസ്ഥാനമായ റാഞ്ചിയിൽ സ്ഥിതി ചെയ്യുന്ന വിമാനത്താവളം നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പ്പെടെ നാലുപേർ ചേർന്ന്, ബെഡ് ഷീറ്റില്‍ കിടത്തി രോഗിയെ വിമാനത്താവളത്തിന്‍റെ കെട്ടിടത്തിന് പുറത്തേക്ക് കൊണ്ടുപോവുന്നതാണ് ചിത്രം. പുറംമോടി മാത്രമേയുള്ളൂ എയര്‍പോര്‍ട്ടിന്‍റെ കാര്യങ്ങള്‍ വളരെ ദയനീയമാണെന്ന് നിരവധി പേര്‍ വിമര്‍ശിച്ചു. അതേസമയം, ചിത്രത്തിന്‍റെ ആധികാരികത സംബന്ധിച്ച് ഇതുവരെ വ്യക്തത വന്നിട്ടില്ല.
TAGGED:
Birsa Munda airport