ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പക്ഷിപ്പനി സ്ഥിരീകരിച്ചു. കാക്കകളും താറാവുകളും കൂട്ടത്തോടെ ചത്തതിനെ തുടർന്ന് നടത്തിയ സാമ്പിൾ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
ഡൽഹിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു - bird flu
കേരളം അടക്കമുള്ള എട്ട് സംസ്ഥാനങ്ങളിൽ ഇതിനകം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്
![ഡൽഹിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു ഡൽഹിയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു പക്ഷിപ്പനി ഡൽഹിയിലും ഡൽഹിയിൽ പക്ഷിപ്പനി പക്ഷിപ്പനി delhi bird flu 9 states reporting bird flu bird flu delhi also reported bird flu](https://etvbharatimages.akamaized.net/etvbharat/prod-images/768-512-10196890-992-10196890-1610341181452.jpg)
രാജ്യത്ത് എട്ട് സംസ്ഥാനങ്ങളിൽ ഇതിനകം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. കേരളം, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ഹരിയാന, ഹിമാചല്‍ പ്രദേശ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഇതിനകം പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ജമ്മു കശ്‌മീര്‍, ചത്തീസ്‌ഗഢ് എന്നിവിടങ്ങളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളില്‍ പക്ഷികളെ കൂട്ടത്തോടെ നശിപ്പിക്കുന്നത് തുടരുകയാണ്. രോഗം മനുഷ്യരിലേക്ക് പകരാതിരിക്കാന്‍ സംസ്ഥാനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംസ്ഥാനങ്ങളില്‍ മൃഗസംരക്ഷണ വകുപ്പും ആരോഗ്യവകുപ്പും സംയുക്തമായി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നാണ് കേന്ദ്ര മൃഗസംരക്ഷണ വകുപ്പ് നിര്‍ദേശം നല്‍കിയിരിക്കുന്നത്.
കൂടുതൽ വായിക്കാൻ: ഡൽഹിയിൽ കാക്കകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി