വാറങ്കല്‍:ഭൂസമരത്തില്‍ പങ്കെടുത്തതിന് രാജ്യസഭ എം.പിയും സിപിഐ ദേശീയ സെക്രട്ടറിയുമായ ബിനോയ് വിശ്വത്തെ തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തു. പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ഭൂമി നല്‍കാത്തതിനെ തുടര്‍ന്ന് വാറങ്കല്‍ താലൂക്ക് ഓഫീസിലേക്ക് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് അറസ്റ്റ്. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച ഇടതു സംഘടന നേതാക്കള്‍ വാറങ്കലില്‍ എത്തിയിരുന്നെങ്കിലും ഇവര്‍ക്ക് സമര സ്ഥലത്തേക്ക് പോകാന്‍ പൊലീസ് അനുമതി നിഷേധിച്ചിരുന്നു.
സിപിഐ നേതാവ് ബിനോയ് വിശ്വം എംപി തെലങ്കാനയില്‍ അറസ്റ്റില്‍ - ഭൂസമരത്തില്‍ പങ്കെടുത്ത രാജ്യസഭാ എം പി ബിനോയ് വിശ്വ
പാവപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ ഭൂമി നല്‍കാത്തതിനെ തുടര്‍ന്ന് വാറങ്കല്‍ താലൂക്ക് ഓഫീസിലേക്ക് നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനാണ് അറസ്റ്റ്.

പൊലീസിന്‍റെ വിലക്ക് മറികടന്ന് സമരത്തില്‍ പങ്കെടുക്കാന്‍ ശ്രമിച്ചതിനാണ് ബിനോയ് വിശ്വത്തെ വാറങ്കല്‍ സുബദാരി പൊലീസ് അറസ്റ്റ് ചെയ്‌തത്. കെ ചന്ദ്രശേഖര റാവു സര്‍ക്കാര്‍ പാവപ്പെട്ടവരെ വഞ്ചിക്കുകയാണെന്ന് ഇടത് നേതാക്കള്‍ ആരോപിച്ചു. കെ സി ആറിന്‍റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ജനാധിപത്യ സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. ജനാധിപത്യ രാജ്യത്ത് പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുന്ന നടപടി അംഗീകരിക്കാനാകില്ലെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.
ജനങ്ങള്‍ക്ക് പ്രതിഷേധിക്കാനുള്ള അവകാശം രാജ്യത്തുണ്ട്. ജനങ്ങളുടെ ആവശ്യം ന്യായമാണ്. ഭൂമിക്കും വീടിനും വേണ്ടിയാണ് അവര്‍ സമരം ചെയ്യുന്നതെന്നും ബിനോയ് വിശ്വം മാധ്യമങ്ങളോട് പറഞ്ഞു. പൊലീസിനെ ഉപയോഗിച്ച് സമരം അവസാനിപ്പിക്കാമെന്ന് സര്‍ക്കാര്‍ കരുതേണ്ടെന്നും സിപിഐ സമരം ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വീടില്ലാത്തവര്‍ക്ക് രണ്ട് മുറി വീടും സ്ഥലവുമാണ് സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയത്. എന്നാല്‍ വാഗാദാനങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്ന് ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.