ന്യൂഡൽഹി: 2002 ലെ ഗുജറാത്ത് കലാപത്തിനിടെ നടന്ന ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ (Bilkis Banu case) 11 പ്രതികൾക്ക് മോചനം അനുവദിച്ചതിന്‍റെ സാധുത ചോദ്യം ചെയ്‌തുള്ള ഹർജികളിൽ സുപ്രീം കോടതി തിങ്കളാഴ്‌ച വിധി പറയും (Supreme Court to pronounce judgment on Monday).
കുറ്റവാളികൾ 15 വർഷത്തിലധികം ജയിലിൽ കഴിഞ്ഞതിന് ശേഷം 2022 ഓഗസ്റ്റിൽ ഗുജറാത്ത് സർക്കാർ റിമിഷൻ പോളിസി പ്രകാരം മോചനം അനുവദിച്ചു. കഴിഞ്ഞ വർഷം ഒക്‌ടോബറിൽ ജസ്റ്റിസുമാരായ ബി വി നവരത്നയും ഉജ്ജൽ ഭുയാനും ഉൾപ്പെട്ട ബെഞ്ച് കേസിലെ പ്രതികൾക്ക് ഇളവ് അനുവദിച്ചതിനെ ചോദ്യം ചെയ്‌തുള്ള ഹർജികളിൽ വിധി പറയുന്നത് മാറ്റി വെച്ചിരുന്നു. വിവിധ ഹര്‍ജിക്കാരുടെ പുനഃപരിശോധനാ ഹർജികൾ കേട്ട ശേഷമാണ് വിധി പറയുന്നത്.
'ഇതുവരെ മറുപടി വാദങ്ങളെ സംബന്ധിച്ചിടത്തോളം ഞങ്ങൾ ഹർജിക്കാർക്കുവേണ്ടിയുള്ള അഭിഭാഷകരെയും മുതിർന്ന അഭിഭാഷകരെയും കേള്‍ക്കുകയും പഠിക്കുകയും ചെയ്‌തു. യഥാർത്ഥ രേഖകൾ സമർപ്പിക്കാൻ ഗുജറാത്ത് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബെഞ്ച് പറഞ്ഞു. ഒറിജിനൽ രേഖകൾ ഗുജറാത്തിയിലായതിനാൽ, യഥാർത്ഥ രേഖകൾക്കൊപ്പം ഇംഗ്ലീഷ് വിവർത്തനങ്ങളും ഫയൽ ചെയ്‌ത് സമർപ്പിക്കും യൂണിയൻ ഓഫ് ഇന്ത്യയും യഥാർത്ഥ രേഖകൾ സമർപ്പിക്കും.
വാദത്തിനിടെ ഹര്‍ജിക്കാരിൽ ഒരാളെ പ്രതിനിധീകരിച്ച് മുതിർന്ന അഭിഭാഷക ഇന്ദിര ജെയ്‌സിംഗ്, നവീകരണവും പ്രതിരോധ തത്വങ്ങളും മനസിൽ സൂക്ഷിക്കേണ്ടതുണ്ടെന്ന് വാദിച്ചു. ശിക്ഷ അനുഭവിക്കുന്നതിൽ വീഴ്‌ച വരുത്തിയതിന് ശിക്ഷിക്കപ്പെട്ടവർ പിഴയടച്ചില്ലെന്ന് ഹർജിക്കാരനെ പ്രതിനിധീകരിച്ച് അഭിഭാഷക വൃന്ദ ഗ്രോവർ ചൂണ്ടിക്കാട്ടി.
കുറ്റവാളികളുടെ പരിഷ്‌കാരത്തിനുള്ള അവകാശത്തെ അവരുടെ കുറ്റകൃത്യങ്ങളുടെ സ്വഭാവവുമായി എങ്ങനെ സന്തുലിതമാക്കാമെന്ന് കോടതിയെ അഭിസംബോധന ചെയ്യാൻ ബെഞ്ച് അഭിഭാഷകനോട് ആവശ്യപ്പെട്ടിരുന്നു. ശിക്ഷ ഇളവ് അനുവദിച്ച സർക്കാർ തീരുമാനത്തിൽ എന്തെങ്കിലും നിയമവിരുദ്ധത കണ്ടെത്തിയാൽ പ്രതികൾ ജയിലിലേക്ക് മടങ്ങേണ്ടിവരുമെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ഊന്നിപ്പറഞ്ഞു. ഏകപക്ഷീയവും ദുരുദ്ദേശപരവും പക്ഷപാതപരവുമായ രീതിയിലാണ് സംസ്ഥാന കേന്ദ്ര -സർക്കാരുകൾ പ്രവർത്തിച്ചതെന്ന് അഭിഭാഷകൻ വാദിച്ചു. മോചനം നിയമവിരുദ്ധമാണെന്നും ക്രിമിനൽ നീതിന്യായ വ്യവസ്ഥ പ്രതീകാരാത്മകമല്ലെന്നും പരിഷ്‌കരിച്ചുവെന്ന് കാണിക്കാതെ എന്തെങ്കിലും ഒഴിവാക്കാമെന്നല്ല അർത്ഥമാക്കുന്നത് എന്ന് കോടതി മുമ്പാകെ വാദിച്ചു.
2022 മെയ് മാസത്തിൽ സുപ്രീം കോടതിയുടെ മറ്റൊരു ബെഞ്ച് പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലാണ് ഇളവ് അനുവദിച്ചതെന്ന് ഗുജറാത്ത് സർക്കാർ തങ്ങളുടെ തീരുമാനത്തെ ന്യായീകരിച്ച് സമർപ്പിച്ചു. സിപിഐഎം നേതാവ് സുഭാഷിണി അലി, സ്വതന്ത്ര മാധ്യമപ്രവർത്തക രേവതി ലൗൾ, ലഖ്‌നൗ സർവകലാശാല മുൻ വൈസ് ചാൻസലർ രൂപ് രേഖ വർമ എന്നിവർ നടപടിയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ശിക്ഷിക്കപ്പെട്ടവർക്ക് ഇളവ് അനുവദിച്ചതിനെതിരെ ടിഎംസി എംപി മഹുവ മൊയ്ത്രയും പൊതുതാൽപര്യ ഹർജി നൽകിയിട്ടുണ്ട്.
ALSO READ:'പ്രതികളെ മോചിപ്പിച്ചത് നല്ല പെരുമാറ്റം കണക്കിലെടുത്ത്'; ബില്‍കിസ് ബാനു കേസില്‍ ന്യായീകരണവുമായി ഗുജറാത്ത് സര്‍ക്കാര്‍