വിജയപുര (കര്‍ണാടക): ഒരാഴ്‌ച മാത്രം പ്രായമുള്ള ചെമ്മരിയാടിന് ലേലത്തില്‍ ലഭിച്ചത് രണ്ട് ലക്ഷം രൂപ. കര്‍ണാടകയിലെ വിജയപുരയിലുള്ള 'സുല്‍ത്താന്‍' എന്ന പേരുള്ള ചെമ്മരിയാടിനാണ് ഇത്രയും വില കിട്ടിയത്. കിലാരി ഇനത്തില്‍പ്പെട്ടതാണ് ചെമ്മരിയാട്.
ഒരാഴ്‌ച പ്രായം; 'സുല്‍ത്താന്' ലേലത്തില്‍ ലഭിച്ചത് രണ്ട് ലക്ഷം രൂപ - ചെമ്മരിയാട് ലേലം
കിലാരി ഇനത്തില്‍പ്പെട്ട ചെമ്മരിയാടിനാണ് ഭീമന്‍ വില ലഭിച്ചത്
![ഒരാഴ്‌ച പ്രായം; 'സുല്‍ത്താന്' ലേലത്തില്‍ ലഭിച്ചത് രണ്ട് ലക്ഷം രൂപ karnataka bijapur sheep auction sheep sold for rs 2 lakh ചെമ്മരിയാട് ലേലം ചെമ്മരിയാടിന് രണ്ട് ലക്ഷം രൂപ വില](https://etvbharatimages.akamaized.net/etvbharat/prod-images/768-512-14157030-thumbnail-3x2-sheep.jpg)
ജനിച്ച് 7 ദിവസം, 'സുല്‍ത്താന്' ലേലത്തില്‍ ലഭിച്ചത് രണ്ട് ലക്ഷം രൂപ
ബനപ്പ മസ്‌താര്‍ പൂജാരി എന്നയാളുടെ ഉടമസ്ഥതയിലുള്ള ചെമ്മരിയാടിനെയാണ് പൊന്നും വില കൊടുത്ത് മഹാരാഷ്‌ട്ര സ്വദേശിയും കർഷകനുമായ നമദേവാ ഖോഖരെ സ്വന്തമാക്കിയത്. കിലാരി ഇനത്തില്‍പ്പെട്ട ചെമ്മരിയാട് ഭാഗ്യം കൊണ്ടുവരുമെന്നും ആളുകള്‍ക്കിടയില്‍ വിശ്വാസമുണ്ട്.
Also read: വിഗ്രഹത്തിന് താഴെ യുവാവിന്‍റെ ശിരസ് അറുത്ത നിലയില്‍; നരബലിയെന്ന് സംശയം