കേരളം

kerala

ETV Bharat / bharat

സിങ്ങിങ് ആപ്പുവഴി പരിചയം ; യുവതിയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഒരുവയസുകാരനായ സഹോദരനെയും പീഡിപ്പിച്ച് യുവാവ് - ബിഹാര്‍ സ്വദേശി

ബിഹാര്‍ സ്വദേശിയായ യുവാവാണ് സൈനിക ഉദ്യോഗസ്ഥന്‍റെ പ്രായപൂര്‍ത്തിയാകാത്ത മകളെയും ഒരുവയസുകാരനായ മകനെയും പീഡനത്തിന് ഇരയാക്കിയത്. യുവാവിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചതായി പൊലീസ്

Bihar youth rapes minor girl  minor girl and her one year old brother raped  Bihar youth abuses one year old boy  minor girl raped in Dehradun  one year old boy abused in Dehradun  പീഡനത്തിരയാക്കി  ബിഹാര്‍ സ്വദേശി  പൊലീസ്
ഡെറാഡൂണ്‍ പീഡനം

By

Published : Feb 19, 2023, 5:19 PM IST

ഡെറാഡൂണ്‍ :സൈനിക ഉദ്യോഗസ്ഥന്‍റെ ഭാര്യയെയും പ്രായപൂര്‍ത്തിയാകാത്ത മകളെയും ഒരുവയസുകാരനായ മകനെയും പീഡനത്തിനിരയാക്കി ബിഹാര്‍ സ്വദേശിയായ യുവാവ്. ഉദ്യോഗസ്ഥന്‍റെ പരാതിയില്‍ യുവാവിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‌തു. ഇയാള്‍ക്കായുള്ള തെരച്ചില്‍ പൊലീസ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

സൈനിക ഉദ്യോഗസ്ഥന്‍റെ ഭാര്യ ഒരു സംഗീത ആപ്പുവഴി പരിചപ്പെട്ട യുവാവാണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയത്. പാടുന്ന പാട്ടുകള്‍ മികച്ചതാക്കാനുള്ള ചില നുറുങ്ങുകള്‍ പറഞ്ഞുതരാം എന്ന് വിശ്വസിപ്പിച്ചാണ് യുവാവ് ഉദ്യോഗസ്ഥന്‍റെ ഭാര്യയുമായി സൗഹൃദം സ്ഥാപിച്ചത്. ഇതിനിടെ ഉദ്യോഗസ്ഥന്‍ പരിശീലനത്തിനായി ഡെറാഡൂണില്‍ നിന്ന് മഹാരാഷ്‌ട്രയിലേക്ക് പോയി.

ഈ സമയത്ത് സെനിക ഉദ്യോഗസ്ഥന്‍റെ ഭാര്യയും കുട്ടികളും താമസിക്കുന്ന സര്‍ക്കാര്‍ ക്വാട്ടേഴ്‌സില്‍ യുവാവ് എത്തുകയായിരുന്നു. ക്വാട്ടേഴ്‌സിലെത്തിയ യുവാവ് ഉദ്യോഗസ്ഥന്‍റെ ഭാര്യയോട് മോശമായി പെരുമാറാന്‍ തുടങ്ങി. മകള്‍ തടയാന്‍ ശ്രമിച്ചപ്പോള്‍ കുട്ടികളെ രണ്ടുപേരെയും മുറിയ്‌ക്ക് പുറത്താക്കി വാതിലടച്ചു. ഇതോടെ തന്‍റെ പിതാവിനെ ഫോണില്‍ ബന്ധപ്പെട്ട് പെണ്‍കുട്ടി വിവരം അറിയിക്കുകയായിരുന്നു.

തുടര്‍ന്നാണ് യുവാവ് പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. ഇതു കണ്ട് ഭയന്ന് കരഞ്ഞ ഒരുവയസുകാരനെയും ഇയാള്‍ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടി വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥന്‍ ഉടന്‍ ക്വാട്ടേഴ്‌സിലെത്തി കാര്യം തിരക്കി.

സംഭവത്തെ തുടര്‍ന്ന് ഭയന്ന പെണ്‍കുട്ടി ഏറെ നേരം കഴിഞ്ഞാണ് നടന്ന സംഭവങ്ങള്‍ പിതാവിനെ അറിയിച്ചത്. തന്നെയും സഹോദരനെയും അമ്മയെയും യുവാവ് ഉപദ്രവിച്ചതായി പെണ്‍കുട്ടി വ്യക്തമാക്കി. പിന്നാലെ ഉദ്യോഗസ്ഥന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ടെന്നും പ്രതിയ്‌ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ വിജയകുമാര്‍ അറിയിച്ചു.

ABOUT THE AUTHOR

...view details