പട്‌ന: സംസ്ഥാന വിജിലന്‍സ് വിഭാഗം ഇന്നലെ(ഒക്‌ടോബര്‍ 11) പൂര്‍ണിയ പൊലീസ് സുപ്രണ്ട് ദയ ശങ്കറിന്‍റെ വസതി ഉള്‍പെടെ എട്ട് സ്ഥലങ്ങളായി നടത്തിയ റെയിഡില്‍ നിന്ന് 72 ലക്ഷം രൂപയും ആഭരണങ്ങളും കണ്ടെത്തി. എസ്‌വിയു മേധാവി എഡിജി നയ്യാര്‍ ഹസ്‌നൈന്‍ ഖാന്‍ ഏഴ് ടീമുകളായി തിരിച്ച് ദയ ശങ്കറിന്‍റെ വസതിയിലും ഓഫിസിലും പല തവണ റെയ്‌ഡ് നടത്തിയിരുന്നു. ഇതേതുടര്‍ന്ന് അഴിമതിയില്‍ ദയ ശങ്കറിന് പങ്കുണ്ടെന്ന് തെളിഞ്ഞു.
ദയ ശങ്കറുമായി ദീര്‍ഘകാലം ബന്ധമുള്ള എല്ലാവരെയും അന്വേഷണ സംഘം ചോദ്യം ചെയ്‌തു വരികയാണ്. 2016 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ദയ ശങ്കര്‍ തന്‍റെ വരുമാനത്തെക്കാള്‍ അധികമായി നിരവധി സ്വത്തുക്കള്‍ സമ്പാദിച്ചുവെന്നാണ് അന്വേഷണത്തില്‍ കണ്ടെത്താനായത്. 1988ലെ അഴിമതി നിരോധന നിയമത്തിലെ 13(1)(എ), 13(1)(ബി), 13(2), 12, ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 120(ബി) എന്നീ വകുപ്പുകൾ പ്രകാരവും പൂര്‍ണിയ പൊലീസ് എസ്‌പിയ്‌ക്കെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ടെന്ന് എസ്‌യുവി അറിയിച്ചു.