ന്യൂഡൽഹി : ബുധനാഴ്‌ച ബിഹാറിലെ ബക്‌സര്‍ ജില്ലയിൽ നടന്ന ട്രെയിൻ അപകടത്തിന്‍റെ കാരണം ട്രാക്കിലെ തകരാറെന്ന് പ്രാഥമിക അന്വേഷണ റിപ്പോർട്ട് (Bihar Train Accident-Fault In Tracks Likely Cause For Derailment Of North East Express). അപകടത്തില്‍പ്പെട്ട ട്രെയിനിന്‍റെ ലോക്കോ പൈലറ്റ് (ഡ്രൈവർ) ഉൾപ്പടെ ആറ് റെയിൽവേ ഉദ്യോഗസ്ഥർ ഒപ്പിട്ട റിപ്പോർട്ടിലാണ് അപകട കാരണം ട്രാക്കിലെ തകരാറാണെന്ന പരാമര്‍ശമുള്ളത്. ഡൽഹി അനന്ത് വിഹാർ സ്റ്റേഷനിൽ നിന്ന് അസമിലെ കാമാഖ്യയിലേക്ക് പോയ 12506 നോർത്ത് ഈസ്റ്റ് എക്‌സ്‌പ്രസാണ് (Delhi-Kamakhya North East Express) കഴിഞ്ഞ ദിവസം രാത്രി 9.30-ഓടെ ബക്‌സറിലെ രഘുനാഥ്പൂര്‍ സ്റ്റേഷന്‍ പിന്നിട്ടയുടന്‍ (Raghunathpur Station) പാളം തെറ്റിയത്.
Also Read: Bihar Train Accident: ബക്‌സർ ട്രെയിൻ അപകടം; മരണം നാലായി, 70ഓളം പേർക്ക് പരിക്ക്
അപകടത്തില്‍ നാലുപേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. 52 കോടിയിലധികം രൂപയുടെ നാശനഷ്‌ടമുണ്ടായതായാണ് കണക്ക്. മണിക്കൂറിൽ 128 കിലോമീറ്റർ വേഗതയിൽ, രഘുനാഥ്പൂർ സ്‌റ്റേഷനിലൂടെ ട്രെയിൻ കടന്നുപോയി. സ്‌റ്റേഷൻ സെക്ഷൻ കടന്നയുടൻ പിന്നിൽ ശക്തമായ കുലുക്കമുണ്ടായെന്നും ലോക്കോ പൈലറ്റിന്‍റെ മൊഴിയായി റിപ്പോർട്ടിലുണ്ട്.