പറ്റ്ന: ബിഹാറിന് പ്രത്യേക പദവി വേണമെന്ന (SPECIAL STATUS) ആവശ്യവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും രംഗത്ത്. അടുത്തിടെയായി സംസ്ഥാനം കരസ്ഥമാക്കിയ നേട്ടങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നിതീഷ് വീണ്ടും ഈ ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്. സംസ്ഥാനത്തിന് പ്രത്യേക പദവി അനുവദിക്കുന്നതില്‍ ഇനിയും അമാന്തം ഉണ്ടാകരുതെന്നും കേന്ദ്രസര്‍ക്കാരിന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
പദവി അനുവദിച്ചില്ലെങ്കില്‍ താന്‍ പ്രക്ഷോഭവുമായി മുന്നോട്ട് പോകും. കേന്ദ്രത്തിന്‍റെ പിന്തുണ ലഭിക്കുന്നില്ലെങ്കില്‍ അത് ബിഹാറിന്‍റെ വികസനത്തിന് കേന്ദ്രസര്‍ക്കാര്‍ എതിരാണെന്ന് കരുതേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. (DEVELOPMENT) പാറ്റ്നയിലെ ബാപു ഓഡിറ്റോറിയത്തില്‍ മുഖ്യമന്ത്രിയുടെ സംരംഭകത്വ പദ്ധതിയുമായി(chief minister enterpreur scheme) ബന്ധപ്പെട്ട പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നിതീഷ് കുമാര്‍.
ബിഹാറിന് പ്രത്യേക പദവി എന്ന ആവശ്യം നിരവധി തവണ കേന്ദ്രത്തിന് മുന്നില്‍ വച്ചതാണെന്നും നിതീഷ് ചൂണ്ടിക്കാട്ടി. നിരവധി പേര്‍ക്ക് സഹായം ആവശ്യമുണ്ട്. ഇവരുടെ എല്ലാം ആവശ്യം നിറവേറ്റാന്‍ ഏറ്റവും ചുരുങ്ങിയത് അഞ്ച് വര്‍ഷമെങ്കിലും വേണ്ടിവരും. അത് കൊണ്ടാണ് പ്രത്യേക പദവി ആവശ്യപ്പെടുന്നത്. പ്രത്യേക പദവി ലഭിച്ചാല്‍ അഞ്ച് വര്‍ഷത്തിന് പകരം കേവലം രണ്ട് വര്‍ഷം കൊണ്ട് സംസ്ഥാനത്തെ ഉയര്‍ത്താനാകും.