പട്‌ന:സംസ്ഥാനത്ത് ഗംഗയിൽ മൃതദേഹങ്ങൾ ഒഴുക്കിയ സംഭവത്തെ തുടർന്ന് ജലത്തിൽ കൊവിഡ് മലിനീകരണം ഉണ്ടോയെന്ന് കണ്ടെത്താൻ നദിയിൽ നിന്ന് ശേഖരിച്ച സാമ്പിൾ പരിശോധനയ്‌ക്ക് അയച്ചതായി ബിഹാർ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് ശാസ്ത്രജ്ഞൻ നവീൻ കുമാർ അറിയിച്ചു.
പരിശോധന ജൽ ശക്തി മന്ത്രാലയത്തിന്‍റെ നേതൃത്വത്തിൽ
ലഖ്‌നൗവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ടോക്‌സിയോളജിക്കൽ റിസർച്ച് (ഐഐടിആർ), സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്, ജില്ലാ ഭരണകൂടം എന്നിവയുമായി സഹകരിച്ച് ജൽ ശക്തി മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ മിഷൻ ഫോർ ഗംഗയാണ് ഇത്തരമൊരു പരിശോധനയ്‌ക്ക് നേതൃത്വം നൽകുന്നത്. ജൂൺ ഒന്നിന് ബക്‌സാറിലും ജൂൺ അഞ്ചിന് പട്‌ന, ഭോജ്‌പൂർ, സരൺ എന്നിവിടങ്ങളിലുമായി നദിയിൽ നിന്ന് സാമ്പിൾ ശേഖരിച്ചതായും പരിശോധനയ്‌ക്കായി ഇവ ലഖ്‌നൗവിലേക്ക് അയച്ചിട്ടുണ്ടെന്നും കുമാർ പറഞ്ഞു.