കേരളം

kerala

ETV Bharat / bharat

ബിഹാറില്‍ തീരുമാനം കടുപ്പിച്ച് സിപിഐഎം (ലിബറേഷന്‍); ബിജെപിക്കെതിരെ ഏത് നീക്കത്തിനും തയ്യാര്‍ - ബിജെപിക്കെതിരെ ഏത് നീക്കത്തിനും തയ്യാര്‍

സംസ്ഥാന ഭരണത്തില്‍ എക്കാലത്തും ഇടതുപക്ഷം അതിന്‍റെ ശക്തി നിലനിര്‍ത്തിയിരുന്നു. അത് വര്‍ധിപ്പിക്കാനും ബിജെപിക്കെതിരെ ശക്മായ നീക്കം തുടരാനുമാണ് ഇടത് സംഘനകളുടെ ശ്രമമെന്നാണ് ദീപങ്കർ ഭട്ടാചാര്യ പറയുന്നത്.

Bihar politics  CPIML (Liberation) General Secretary Dipankar Bhattacharya  Bihar Election  ബിഹാറില്‍ തീരുമാനം കടുപ്പിച്ച് സിപിഐഎം (ലിബറേഷന്‍)  ബിജെപിക്കെതിരെ ഏത് നീക്കത്തിനും തയ്യാര്‍  സിപിഐഎം (ലിബറേഷന്‍) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ
ബിഹാറില്‍ തീരുമാനം കടുപ്പിച്ച് സിപിഐഎം (ലിബറേഷന്‍); ബിജെപിക്കെതിരെ ഏത് നീക്കത്തിനും തയ്യാര്‍

By

Published : May 11, 2022, 6:46 PM IST

കൊൽക്കത്ത:ബിഹാറില്‍ ബിജെപിക്കെതിരെ ഏത് സഖ്യത്തിനും തയ്യാറെന്ന് സിപിഐഎം (ലിബറേഷന്‍) ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യ പറഞ്ഞു. സംസ്ഥാന ഭരണത്തില്‍ എക്കാലത്തും ഇടതുപക്ഷം അതിന്‍റെ ശക്തി നിലനിര്‍ത്തിയിരുന്നു. അത് വര്‍ധിപ്പിക്കാനും ബിജെപിക്കെതിരെ ശക്തമായ നീക്കം തുടരാനുമാണ് ഇടത് സംഘനകളുടെ ശ്രമമെന്നാണ് ദീപങ്കർ ഭട്ടാചാര്യ പറയുന്നത്.

കാവി പാര്‍ട്ടികളോടും അവരുടെ തത്വശാസ്ത്രത്തെയും എന്നും ശക്തമായി എതിര്‍ത്തത് ഇടത് കക്ഷികളാണ്. അതിനാല്‍ തന്നെ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തങ്ങള്‍ പാര്‍ട്ടിയിലെ ശക്തനായ നേതാവിനെ തന്ന രംഗത്ത് ഇറക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഹാറിൽ ഇടതുപക്ഷ പാർട്ടികൾ നേടിയ 16 സീറ്റുകളിൽ 12 എണ്ണവും ഒറ്റയ്ക്ക് നേടിയത് സിപിഐഎം (ലിബറേഷന്‍) ആണ്. സംസ്ഥാനത്ത് നിതീഷ് കുമാറിനൊപ്പം സഖ്യമുണ്ടാക്കിയ ബിജെപി നിലവില്‍ അവരെ മുന്നണിയില്‍ നിന്നും പുറത്താക്കുന്ന സാഹചര്യമാണ്.

ബിജെപി സ്വന്തമായിട്ടാകും ഇത്തവണ തെരഞ്ഞെടുപ്പിനെ നേരിടുക. ഇതിനായി അവര്‍ തങ്ങളുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയോട് പ്രഖ്യാപിക്കുമെന്നാണ് തങ്ങള്‍ കരുതുന്നതെന്നും ഭട്ടാചാര്യ പറഞ്ഞു. നിതീഷ് കുമാറിനും അദ്ദേഹത്തിന്‍റെ പാര്‍ട്ടിക്കും സംസ്ഥാനത്ത് ജന സമ്മതി കുറഞ്ഞിട്ടുണ്ട്. ഇത് മുതലെടുക്കാനാണ് ബിജെപി നീക്കം.

അതിനിടെ രാജ്യത്തിന്‍റെ ഉപരാഷ്ട്രപതിയായി നിതീഷിനെ മത്സരിപ്പിക്കാന്‍ ജനത ദള്‍ യുണൈറ്റഡിന് താത്പര്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ അത്തരത്തില്‍ ഒരുരാഷ്ട്രീയ നീക്കത്തിലുടെ നിതീഷിന്‍റെ സാന്നിധ്യം സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നും പൂര്‍ണമായി ഒഴിവാക്കി അതുവഴി പാര്‍ട്ടിയെ ഹൈജാക്ക് ചെയ്യാനുള്ള നീക്കവും ബിജെപിക്കുണ്ട്.

ഇങ്ങനെ വന്നാല്‍ ഹിന്ദി ഹൃദയ ഭൂമിയില്‍ ഇനിയും സ്വന്തമായി നിലയുറപ്പിക്കാനാകാത്ത ബിഹാറില്‍ ബിജെപിക്ക് സ്ഥാനം കണ്ടെത്താനാകുമെന്നും ഇടതു കക്ഷികള്‍ വിലയിരുത്തുന്നു. ഉത്തര്‍പ്രദേശ് ഉള്‍പ്പെടെ രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലെല്ലാം ഇന്ന് ബിജെപിക്ക് തങ്ങളുടെ സ്ഥാനം ഒറ്റക്ക് കണ്ടെത്താനും ഭരണം നടത്താനും കഴിയുന്നുണ്ട്. എന്നാല്‍ ബിഹാര്‍, ജമ്മു കശ്മീര്‍, പഞ്ചാബ് സംസ്ഥാനങ്ങളെ തൊടാന്‍ ബിജെപിക്ക് കഴിഞ്ഞിട്ടില്ല.

ഈ സംസ്ഥാനങ്ങള്‍ പിടിക്കാനുള്ള തന്ത്രങ്ങള്‍ തകര്‍ക്കുകയാണ് ഇടത് കക്ഷികളുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബീഹാർ, ഹിന്ദി ഹൃദയഭൂമിയുടെ ഭാഗമായ ഒരേയൊരു സംസ്ഥാനമാണ്. ലോക്‌സഭയിലേക്ക് 40 എംപിമാരെ സംഭാവന ചെയ്യുന്ന സംസ്ഥാനം കൂടിയാണെന്നത് ഇതിന്‍റെ പ്രാധാന്യം വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപി സംസ്ഥാനത്ത് നിന്ന് 17 സീറ്റുകൾ നേടിയെന്നും ഇത് വര്‍ധിപ്പിക്കുക കൂടിയാണ് ലക്ഷ്യമെന്നുമാണ് ബിജെപി ലക്ഷ്യമിടുന്നത് എന്നും ദീപങ്കർ ഭട്ടാചാര്യ പറഞ്ഞു.

For All Latest Updates

ABOUT THE AUTHOR

...view details