police fire bihar | ബിഹാറില്‍ പൊലീസ് വെടിവെയ്പ്പ്: മൂന്ന് മരണം - bihar police firing in Katihar
വൈദ്യുതി വിതരണം ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ പ്രക്ഷോഭത്തിനിടെയാണ് വെടിവെയ്‌പ്പുണ്ടായത്. പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് വിശദീകരണം.
പൊലീസ് വെടിവെയ്‌പ്പില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു
പട്‌ന: ബിഹാറിലെ കത്യാറില്‍ പൊലീസ് വെടിവെയ്‌പ്പില്‍ മൂന്ന് പേർ കൊല്ലപ്പെട്ടു. വൈദ്യുതി വിതരണം ആവശ്യപ്പെട്ട് പ്രദേശവാസികൾ നടത്തിയ പ്രക്ഷോഭത്തിനിടെയാണ് വെടിവെയ്‌പ്പുണ്ടായത്. പ്രക്ഷോഭം അക്രമാസക്തമായതിനെ തുടർന്നാണ് വെടിവെച്ചതെന്നാണ് പൊലീസ് വിശദീകരണം. ഒരാൾ സംഭവ സ്ഥലത്തും മറ്റ് രണ്ട് പേർ ആശുപത്രിയിലുമാണ് മരിച്ചത്. വെടിവെയ്പ്പിനെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനില്‍ക്കുകയാണ്. സ്ഥിതിഗതികൾ ശാന്തമാക്കാൻ പൊലീസ് ശ്രമം തുടരുകയാണ്.
Last Updated : Jul 26, 2023, 8:00 PM IST