കേരളം

kerala

ETV Bharat / bharat

മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ പരിശോധന; ബിഹാറില്‍ സ്‌ഫോടക വസ്‌തുക്കളുടെ വന്‍ ശേഖരം കണ്ടെത്തി നശിപ്പിച്ചു - ഇംപ്രവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം

ലദുയ പഹാദിലും മറ്റ് സ്ഥലങ്ങളിലുമായി നടത്തിയ പരിശോധനയില്‍ ബിഹാര്‍ പൊലീസും സിആര്‍പിഎഫും ചേര്‍ന്നാണ് 162 ഇംപ്രവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങള്‍ (ഐഇഡി) കണ്ടെത്തി നശിപ്പിച്ചത്.

maoists in aurangabad  operations against Maoists  bihar police and crpf recover 162 ied  bihar police operation against Maoists  crpf  bihar police  Maoists  Maoists in bihar  മാവോയിസ്റ്റ് കേന്ദ്രങ്ങളില്‍ പരിശോധന  ബിഹാറില്‍ സ്‌ഫോടക വസ്‌തുക്കളുടെ വന്‍ ശേഖരം  ബിഹാര്‍  ബിഹാര്‍ മാവോയിസ്റ്റ് സാന്നിധ്യം  മാവോയിസ്റ്റ്‌  മാവോയിസ്റ്റ്‌ കേന്ദ്രങ്ങള്‍  ഇംപ്രവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഉപകരണം  ഐഇഡി
Improvised Explosive Devices in bihar

By

Published : Jan 28, 2023, 2:41 PM IST

ഔറംഗബാദ്:ബിഹാറിലെ ലദുയ പഹാദിലും മറ്റ് സ്ഥലങ്ങളിലെയും മാവോയിസ്റ്റ്‌ കേന്ദ്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയില്‍ 162 ഇംപ്രവൈസ്‌ഡ് എക്‌സ്‌പ്ലോസീവ് ഉപകരണങ്ങള്‍ (ഐഇഡി) കണ്ടെത്തി. ബിഹാര്‍ പൊലിസും സിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്ഫോടക വസ്‌തുക്കള്‍ കണ്ടെത്തിയത്. മേഖലയില്‍ പരിശോധന തുടരുകയാണ്.

ലാദുയ പഹാദിലെ മാവോയിസ്റ്റ് ഒളിത്താവളങ്ങളില്‍ നിന്നാണ് 13 സ്‌ഫോടക വസ്‌തുക്കള്‍ പൊലീസിന് ലഭിച്ചത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇതിനടുത്തുള്ള ഗുഹയില്‍ നിന്നാണ് ഓരോ കിലോ ഭാരമുള്ള 149 ഐഇഡി സംയുക്ത സേന കണ്ടെത്തിയത്. ഇവയെ എല്ലാം സുരക്ഷിതമായി തന്നെ നിര്‍വീര്യമാക്കിയിട്ടുണ്ട്.

സ്‌ഫോടക വസ്‌തുക്കളുടെ വന്‍ ശേഖരം കണ്ടെത്തിയ സാഹചര്യത്തില്‍ മാവോയിസ്റ്റുകള്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇവരുടെ ഒളിത്താവളങ്ങളെ കുറിച്ചുള്ള വിവരം അന്വേഷണ സംഘത്തിന് ലഭിച്ചതായാണ് സൂചന.

ABOUT THE AUTHOR

...view details