പട്‌ന:രാത്രിയില്‍ കാമുകിയെ കാണാനെത്തിയ യുവാവ്, കാമുകിയുടെ വീട്ടുകാര്‍ ഓടിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാനായി കിണറ്റിലേക്ക് ചാടി. ബിഹാറിലെ മോത്തിരാജ്‌പൂർ സ്വദേശിയായ മുന്ന രാജാണ് കാമുകിയുടെ വീട്ടിലെ കിണറ്റിലേക്ക് ചാടിയത്. ശനിയാഴ്‌ചയാണ് സംഭവം നടന്നത്.
ഒന്ന് കിണറ്റില്‍ ചാടിയാലെന്ത്? മോഹിച്ച പെണ്ണ് സ്വന്തമായില്ലെ; സംഭവം ബിഹാറില്‍ - കാമുകിയെ കാണാനെത്തി കിണറ്റില്‍ ചാടി യുവാവ്
രാത്രിയില്‍ കാമുകിയെ കാണാനെത്തിയ യുവാവ്, കാമുകിയുടെ വീട്ടുകാര്‍ ഓടിച്ചതിനെ തുടര്‍ന്ന് രക്ഷപ്പെടാനായി കിണറ്റിലേക്ക് ചാടി.
കാമുകിയെ കാണാനെത്തി കിണറ്റില്‍ ചാടി യുവാവ്
പുലര്‍ച്ചെ രണ്ട് മണിക്കാണ് മുന്നരാജ് ചപ്രയിലെ കാമുകിയെ കാണാനെത്തിയത്. വീട്ടിലെത്തിയതോടെ ശബ്‌ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ഉടന്‍ യുവാവിനെ പിടികൂടാന്‍ പിന്നാലെ ഓടി.
രക്ഷപ്പെടാനായി ഓടി തളര്‍ന്ന യുവാവ് ഒടുക്കം കിണറ്റിലേക്ക് എടുത്തുചാടി. ബഹളം കേട്ട് നാട്ടുകാരെത്തിയാണ് യുവാവിനെ പുറത്തെടുത്തത്. സംഭവത്തെ തുടര്‍ന്ന് ഇന്നലെ ഇരുവരുടെയും വീട്ടുകാര്‍ ചേര്‍ന്ന് വിവാഹം നടത്തി കൊടുത്തു.