ഖഗാരിയ:ബിഹാറില്‍ ദിവസക്കൂലിക്കാരനായ തൊഴിലാളിയോട് 37.5 ലക്ഷം നികുതി അടയ്ക്കാന്‍ ആവശ്യപ്പെട്ട് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്. എന്നാല്‍ തനിക്ക് ദിവസം 500 രൂപ പോലും വരുമാനമില്ലെന്നാണ് അലൗലി ബ്ലോക്കിലെ മഗൗന ഗ്രാമത്തിൽ നിന്നുള്ള തൊഴിലാളിയായ ഗിരീഷ് പറയുന്നത്.
'തിരിമറി പാൻ കാർഡില്‍':രാജസ്ഥാനിലെ പാലിയിൽ ഗിരീഷിന്റെ പേരിൽ ഒരു കമ്പനിയുണ്ടെന്നും നോട്ടീസിൽ പറയുന്നു. എന്നാല്‍ താന്‍ രാജസ്ഥാനില്‍ ഇതുവരെ പോയിട്ട് പോലും ഇല്ലെന്നും ഇയാള്‍ പറഞ്ഞു. ഇയാളുടെ പാന്‍കാര്‍ഡില്‍ വലിയ തുകയുടെ ക്രയവിക്രയങ്ങള്‍ നടന്നിട്ടുണ്ടെന്നും ആദായനികുതി വകുപ്പ് പറയുന്നു.