ഗോപാൽ ഗഞ്ച് :മനുഷ്യര്‍ വിവാഹം മുടക്കുന്ന സംഭവങ്ങള്‍ ഒരുവിധം നാട്ടിലൊക്കെ പതിവാണ്. എന്നാല്‍, ബിഹാറിലെ ഗോപാൽ ഗഞ്ച് ജില്ലയില്‍ ഈ 'ആചാരത്തിന്' അല്‍പം മാറ്റമുണ്ട്. ആളുകളല്ല വില്ലന്‍, ഇത്തിരിപ്പോന്ന ഈച്ചകളാണ്.
എങ്ങും 'വലകെട്ടിയ' കാഴ്‌ചകള്‍ :സദർ ബ്ലോക്കിന് കീഴിലുള്ള ബിക്രംപുർ ഗ്രാമത്തിലാണ് സംഭവം. 3000 പേര്‍ താമസിക്കുന്ന പ്രദേശത്ത് ഈച്ച ക്രമാതീതമായി പെരുകിയതാണ് പ്രശ്‌നം. രാത്രി, പകല്‍ എന്നിങ്ങനെ വ്യത്യാസമില്ലാതെ ആളുകള്‍ക്ക് ഇരിക്കാനും ഭക്ഷണം കഴിക്കാനും ഉറങ്ങാനും വല കെട്ടിയിടേണ്ട സ്ഥിതിയാണുള്ളത്.
'ഈച്ച ഒരു ചെറിയ ജീവിയല്ല' ; മുടങ്ങിയത് 3 വിവാഹം, ഉണ്ണാനും ഉറങ്ങാനും കഴിയാതെ ഒരു ഗ്രാമം ALSO READ:Video | കാപ്രി ദേവന്‍ കനിയാന്‍ നിവേദ്യമായി മദ്യവും സിഗരറ്റും ! ; ഈ ക്ഷേത്രത്തില്‍ ലഹരിയും ഭക്തിമാര്‍ഗം
ഇക്കാരണം പറഞ്ഞാണ് മറ്റ് ഗ്രാമങ്ങളിലെ വീട്ടുകാര്‍ ബിക്രംപുറിലേക്ക് പെണ്‍കുട്ടികളെ വിവാഹം ചെയ്‌ത് അയക്കാത്തത്. നിലവില്‍, സത്യേന്ദ്ര, രോഹിത് പട്ടേൽ, സത്യേന്ദ്ര യാദവ് എന്നീ മൂന്ന് യുവാക്കളുടെ വിവാഹാലോചനകളാണ് മുടങ്ങിയത്. പത്തിലധികം പേർ മറ്റിടങ്ങളിലേക്ക് താമസം മാറിയിട്ടുണ്ട്.
നടപടി സ്വീകരിക്കാതെ പഞ്ചായത്ത് ഭരണകൂടം :ഈ ചെറുപ്രാണികളുടെ മുഴക്കം കാരണം കുട്ടികൾക്ക് പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാത്ത സ്ഥിതിയാണ്. നിരവധി പേരാണ് ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നത്. ഇതേക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങിയിട്ട് നാളേറെയായെങ്കിലും അധികൃതര്‍ വിഷയത്തില്‍ വേണ്ട ശ്രദ്ധ ചെലുത്തുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.
വലിയ പ്രശ്‌നമാണ് ഗ്രാമീണര്‍ അഭിമുഖീകരിക്കുന്നതെന്നും സമീപത്തെ കോഴി ഫാമാണ് ഇതിനുകാരണമെന്നും ഖ്വാജെപുര്‍ (Khwajepur) പഞ്ചായത്ത് പ്രസിഡന്‍റ് അശോക് സിങ് പറഞ്ഞു. എന്നാല്‍, പ്രശ്‌നം പരിഹരിക്കുന്നത് സംബന്ധിച്ച് അദ്ദേഹം പ്രതികരിച്ചില്ല.