പട്‌ന: ബിഹാർ വ്യാജ മദ്യദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 39 ആയി. വ്യാജ മദ്യം കുടിച്ച പലർക്കും കാഴ്‌ച നഷ്‌ടപ്പെട്ടതായും പറയപ്പെടുന്നു. മരിച്ച 11 പേരുടെ മൃതദേഹങ്ങൾ ജില്ല ഭരണകൂടം പോസ്റ്റ്‌മോർട്ടം നടത്തി. മദ്യനിരോധന നിയമം കർശനമായി നടപ്പാക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സർക്കാർ.
ഗോപാൽഗഞ്ച് ജില്ല മജിസ്‌ട്രേറ്റും എസ്‌പി ആനന്ദ് കുമാറും പൊലീസ് ഉദ്യോഗസ്ഥരുമായി നടത്തിയ ചർച്ചയിൽ മദ്യ നിരോധന നിയമം കർശനമായി നടപ്പാക്കാൻ നിർദ്ദേശം നൽകി. സ്പിരിറ്റിൽ നിന്ന് മദ്യം നിർമിക്കാൻ ശ്രമം നടന്നിട്ടുണ്ടെന്നാണ് പുറത്തുവന്ന വസ്‌തുതകൾ വ്യക്തമാക്കുന്നത്.