പട്‌ന: മത്സര പരിക്ഷകള്‍ക്ക് തയ്യാറെടുക്കാൻ പട്‌നയിലെ ഗംഗ തീരത്ത് ഒത്തുകൂടി വിദ്യാർഥികള്‍. എസ്എസ്‌സി, യുപിഎസ്‌സി, തുടങ്ങി വിവിധ പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർഥികളാണ് നദി തീരത്തെ പടിക്കെട്ടിൽ ഒത്തുചേരുന്നത്. എല്ലാ വാരാന്ത്യത്തിലും ഒത്ത് ചേരുന്ന വിദ്യാർഥികളുടെ ചിത്രങ്ങള്‍ വ്യവസായി ഹർഷ് ഗോയങ്ക സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
''ഇത് പ്രതീക്ഷയുടെയും സ്വപ്‌നങ്ങളുടെയും ചിത്രമാണ്'' എന്ന അടികുറുപ്പോടെയാണ് ഗോയങ്ക് ചിത്രം പങ്കുവച്ചത്. ചിത്രങ്ങള്‍ വൈറലായതോടെ നിവധി പേർ വിദ്യാർഥികള്‍ക്ക് ആശംസകളുമായി രംഗത്തെത്തി.
; പഠിക്കാൻ ഗംഗ തീരത്ത് ഒത്തുകൂടിയ ഉദ്യാർഥികള്‍ ; പഠിക്കാൻ ഗംഗ തീരത്ത് ഒത്തുകൂടിയ ഉദ്യാർഥികള്‍ വിദ്യാർഥികളുടെ പഠന രീതി പ്രശംസ അർഹിക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ മകൻ കാർത്തി പി ചിദംബരം ട്വീറ്റ് ചെയ്‌തു. എന്നാൽ ഇത്തരം ചിത്രങ്ങള്‍ ഭരണകൂടത്തിന്‍റെ പരാജയം തുറന്നു കാട്ടുന്നതാണെന്നും കാർത്തി പി ചിദംബരം കുറ്റപ്പെടുത്തി.
റെയിൽവേയുടെ ഗ്രൂപ്പ് ഡി പരീക്ഷയ്ക്കുള്ള സൗജന്യ പരീക്ഷയും ശനി, ഞായർ ദിവസങ്ങളിൽ പ്രദേശത്ത് സംഘടിപ്പിക്കുന്നുണ്ട്.
ALSO READ 'തമിഴ് പരസ്‌പരം ബന്ധിപ്പിക്കുന്ന ഭാഷ'; അമിത് ഷായ്‌ക്ക് എ.ആര്‍ റഹ്‌മാന്‍റെ മറുപടി