പട്ന:കൊവിഡ് കവർന്ന മാതാപിതാക്കളെ ഒറ്റയ്ക്ക് കുഴികുത്തി മറവുചെയ്യേണ്ട ദുര്യോഗം നേരിട്ട പെൺകുട്ടിക്ക് ബിഹാര്‍ സര്‍ക്കാരിന്‍റെ നഷ്ടപരിഹാരം. നാല് ലക്ഷം രൂപയാണ് അധികൃതര്‍ കൈമാറിയത്. കടുത്ത സാമ്പത്തിക പരാധീനതയെ തുടര്‍ന്നാണ് സോണിക്ക് മാതാപിതാക്കളെ സ്വയം കുഴികുത്തി മറവുചെയ്യേണ്ടി വന്നത്.
കൊവിഡ് കവർന്ന മാതാപിതാക്കളെ കുഴികുത്തി മറവുചെയ്യേണ്ടിവന്ന മകള്‍ക്ക് സര്‍ക്കാര്‍ ധനസഹായം - മാതാപിതാക്കളുടെ മൃതദേഹം ഒറ്റക്ക് കുഴികുത്തി മൂടി
സാമ്പത്തിക പ്രയാസം കാരണമാണ് സോണിക്ക് മാതാപിതാക്കളെ സ്വയം മറവുചെയ്യേണ്ടി വന്നത്.
കൊവിഡ് കവർന്നെടുത്ത മാതാപിതാക്കളുടെ ശരീരം കുഴികുത്തി മൂടിയ മകൾക്ക് സർക്കാർ ധനസഹായം കൈമാറി
Also read: റെയില്‍വേ ട്രാക്ക് പരിപാലകരില്‍ കൊവിഡ് രൂക്ഷം ; നടപടിയെടുക്കാതെ അധികൃതര്‍
ബിഹാറിലെ അരാരിയ ജില്ലക്കാരിയാണ് സോണി. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസങ്ങളിലായി അച്ചനുമമ്മയും അന്തരിച്ചു. ഇവരുടെ മൂത്തമകളാണ് സോണി. സാമ്പത്തിക ബുദ്ധിമുട്ട് കാരണം യഥാവിധി മാതാപിതാക്കൾക്കായി മരണാനാന്തര ചടങ്ങുകൾ നടത്താൻ സോണിക്ക് സാധിച്ചതുമില്ല. ഇവരുടെ ദുരവസ്ഥ മനസിലാക്കിയ അയൽവാസികളാണ് സംഭവം അധികൃതരെ അറിയിച്ചത്. തുടർന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നേരിട്ടെത്തി ചെക്ക് കൈമാറിയത്.