കേരളം

kerala

ETV Bharat / bharat

ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു - Bihar goes for 2nd phase of polling

2.465 കോടി വോട്ടർമാർ 1,463 സ്ഥാനാർഥികളുടെ വിധി തീരുമാനിക്കും. 17 ജില്ലകളിലായി 41,362 പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് ആരംഭിച്ചു.

ബിഹാറിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചു  Bihar goes for 2nd phase of polling on November 3  ബിഹാർ രണ്ടാം ഘട്ട വോട്ടെടുപ്പ്  Bihar goes for 2nd phase of polling  2nd phase of polling
ബിഹാർ

By

Published : Nov 3, 2020, 7:03 AM IST

പട്‌ന: ബിഹാറിലെ 243 നിയമസഭാ സീറ്റുകളിൽ 94 എണ്ണത്തിലേക്കുള്ള രണ്ടാം ഘട്ട സംസ്ഥാന വോട്ടെടുപ്പ് ആരംഭിച്ചു. 2.465 കോടി വോട്ടർമാർ 1,463 സ്ഥാനാർഥികളുടെ വിധി തീരുമാനിക്കും. 17 ജില്ലകളിലായി 41,362 പോളിംഗ് സ്റ്റേഷനുകളിൽ വോട്ടെടുപ്പ് ആരംഭിച്ചു.

തെരഞ്ഞെടുപ്പിൽ മഹാരാജ് ഗഞ്ച് സീറ്റിൽ 27 സ്ഥാനാർഥികളുണ്ട്. രാഷ്ട്രീയ ജനതാദൾ നേതാവും ഗ്രാൻഡ് അലയൻസ് മുഖ്യമന്ത്രി സ്ഥാനാർഥിയുമായ തേജശ്വി യാദവ്, രഘോപൂർ സീറ്റ് തിരിച്ചുപിടിക്കുന്ന സഹോദരൻ തേജ് പ്രതാപ് എന്നിവരും സമസ്തിപൂർ ജില്ലയിലെ ഹസ്സൻപൂർ സീറ്റിൽ മത്സരത്തിനിറങ്ങും.

ഉജിയാർപൂരിൽ നിന്നുള്ള ആർ‌ജെഡി നേതാക്കളായ അലോക് കുമാർ മേത്ത, ബിഹ്പൂരിൽ നിന്നുള്ള ശൈലേഷ് കുമാർ, മുൻ പാർലമെന്‍റ് അംഗം ആനന്ദ് മോഹന്‍റെ മകൻ ചേതൻ ആനന്ദ്, മുൻ പാർലമെന്‍റ് അംഗം രാമ സിംഗിന്‍റെ ഭാര്യ ബീന സിംഗ്, കോൺഗ്രസ് നേതാവ് ശത്രുഘൺ സിൻഹ എന്നിവരാണ് രണ്ടാം ഘട്ടത്തിലെ പ്രധാനമുഖങ്ങൾ.

പട്‌ന സാഹിബ്, മധുബൻ, നളന്ദ വിഭാഗങ്ങളിൽ നിന്നുള്ള മന്ത്രിമാരായ നന്ദകിഷോർ യാദവ്, രന്ധീർ സിംഗ്, ശ്രാവൺ കുമാർ എന്നിവരും മത്സരരംഗത്തുണ്ട്. രണ്ടാം ഘട്ട തെരഞ്ഞെടുപ്പിൽ 56 സ്ഥാനാർത്ഥികളാണ് ആർ‌ജെഡി ടിക്കറ്റിൽ മത്സരിക്കുന്നത്.

2015 ലെ വോട്ടെടുപ്പിനെ അപേക്ഷിച്ച് 2020 ൽ പുതിയ രാഷ്ട്രീയ ക്രമീകരണങ്ങളും കോമ്പിനേഷനുകളും നിലവിൽ വന്നിട്ടുണ്ട്.

ABOUT THE AUTHOR

...view details