പട്‌ന: ബിഹാറില്‍ വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ പ്രദേശങ്ങളില്‍ വള്ളത്തില്‍ വാക്‌സിനുകള്‍ എത്തിച്ച് അധികൃതര്‍. സംസ്ഥാനത്തെ വാക്‌സിനേഷന്‍ ഡ്രൈവിന്‍റെ ഭാഗമായാണ് മുസാഫര്‍പുറിലെ പ്രളയ ബാധിത പ്രദേശത്തേയ്ക്ക് അധികൃതര്‍ വാക്‌സിന്‍ ഡോസുകള്‍ എത്തിച്ചത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇതിന്‍റെ ചിത്രം ട്വിറ്ററില്‍ പങ്കു വച്ചിട്ടുണ്ട്. വാക്‌സിന്‍ ഡ്രൈവിന് വേണ്ടി മാറ്റിവച്ച വള്ളം ('ട്ടീക്കാ വാലാ നാവ്' ) എന്നാണ് മന്ത്രാലയം ട്വീറ്റ് ചെയ്‌തത്.
കനത്ത മഴയെ തുടര്‍ന്ന് ബിഹാറിലെ പല പ്രദേശങ്ങളും വെള്ളത്തിനടിയിലാണ്. ദര്‍ഭാംഗ ജില്ലയിലെ ഹയാഘട്ട്, ബഹാദുര്‍പുര്‍, ഹനുമാന്‍ നഗര്‍, ഘന്‍ശ്യാംപുര്‍, മധുബനി ജില്ലയിലെ ഗോഗര, ഫൂല്‍പരാസ്, ഖാജൗളി, മധ്‌വാപുര്‍, സമസ്‌തിപൂര്‍ ജില്ലയിലെ ബിത്താന്‍, സിഘിയ, ബരിയാഹി, കല്യാണ്‍പൂര്‍ മേഖലകളില്‍ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം ഏരിയല്‍ സര്‍വേ നടത്തിയിരുന്നു.
അതേസമയം, രാജ്യത്ത് ഇതുവരെ 37 കോടി വാക്‌സിന്‍ ഡോസുകളാണ് വിതരണം ചെയ്‌തത്. ഉത്തര്‍പ്രദേശ്. മധ്യപ്രദേശ്, രാജസ്ഥാന്‍, തമിഴ്‌നാട്, ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര എന്നി സംസ്ഥാനങ്ങള്‍ 18 നും 44 നും ഇടയില്‍ പ്രായമുള്ള 50 ലക്ഷത്തോളം പേര്‍ക്ക് ഇതുവരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.
Also read: കൊവിഷീൽഡിന് അംഗീകാരം നൽകി ബെൽജിയം ; വാക്‌സിന്‍ എടുത്തവര്‍ക്ക് പ്രവേശനം