സരൺ:ബിഹാറിൽ പടക്കങ്ങൾ നിർമിക്കുന്ന ഫാക്‌ടറി കെട്ടിടത്തിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് മരണം. സരൺ ജില്ലയിൽ ഖൈറ മേഖലയിലെ ഖുദൈബാഗിലാണ് ഞായറാഴ്‌ച(24.07.2022) അപകടമുണ്ടായത്. സ്‌ഫോടനത്തിന്‍റെ തീവ്രതയിൽ ഫാക്‌ടറി കെട്ടിടം പൂർണമായും തകർന്നു. സ്‌ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേർ ചികിത്സയിലാണ്.
ബിഹാറിൽ പടക്ക നിർമാണശാലയിൽ സ്‌ഫോടനം; അഞ്ച് മരണം - ബിഹാറിൽ പടക്ക ഫാക്‌ടറിയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് മരണം
സ്‌ഫോടനത്തിന്‍റെ തീവ്രതയിൽ ഫാക്‌ടറി കെട്ടിടം പൂർണമായും തകർന്നു
ബിഹാറിൽ പടക്ക നിർമ്മാണശാലയിൽ സ്‌ഫോടനം; അഞ്ച് മരണം
വിവരമറിഞ്ഞ് പ്രാദേശിക ഭരണകൂടവും പൊലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. കെട്ടിട അവശിഷ്‌ടങ്ങൾക്കിടയിൽ നിന്നാണ് നാല് മൃതദേഹങ്ങൾ പുറത്തെടുത്തത്. കൂടുതൽ പേർ അവശിഷ്‌ടങ്ങൾക്കിടയിൽ കുരുങ്ങിക്കിടക്കുന്നതായാണ് വിവരം. സ്‌ഫോടനത്തിന്‍റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടർന്നുകൊണ്ടിരിക്കുകയാണ്.