പട്‌ന: ബിഹാറിൽ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ മഹാസഖ്യത്തിനെ പിന്തള്ളി എൻഡിഎ ലീഡ് ചെയ്യുന്നു. 2 മണി വരെ പുറത്തുവന്ന ലീഡ് നില അനുസരിച്ച് 126 സീറ്റുകളുടെ മുൻതൂക്കമാണ് എൻഡിഎക്ക് ഉള്ളത്. ആദ്യഘട്ടത്തിൽ 120ലധികം ലീഡ് ഉണ്ടായിരുന്ന മഹാഗഡ്ബന്ധന് (എംജിബി) 105 സീറ്റുകളിലാണ് ലീഡ്. മറ്റ് പാർട്ടികൾ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നു.
ബിഹാറില്‍ കടുത്ത പോരാട്ടം; എൻഡിഎ ലീഡ് തുടരുന്നു - മഹാഗഡ്ബന്ധൻ
ബിഹാർ തെരഞ്ഞെടുപ്പിൽ 126 സീറ്റുകളിൽ എൻഡിഎ ലീഡ് ചെയ്യുന്നു. മഹാസഖ്യത്തിന്‍റെ ലീഡ് നില 105ലേക്ക് ചുരുങ്ങി.
ബിഹാർ തെരഞ്ഞെടുപ്പ്
243 അംഗ നിയമസഭയിൽ 122 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരം വോട്ടെണ്ണൽ മന്ദഗതിയിലാണ്. അന്തിമഫലം പുറത്തുവരാൻ രാത്രിയാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു.
Last Updated : Nov 10, 2020, 2:11 PM IST