കേരളം

kerala

ETV Bharat / bharat

ദലിത് നേതാവ് കൊല്ലപ്പെട്ട സംഭവം: അക്രമാസക്തമായി ബിഹാര്‍, പ്രതിഷേധക്കാര്‍ പൊലീസ് ജീപ്പ് കത്തിച്ചു - ദലിത് നേതാവ് കൊല്ലപ്പെട്ട സംഭവം

ഇന്നലെ വൈകിട്ട് ബിഹാറിലെ വൈശാലിയിലാണ് ദലിത് നേതാവ് രാകേഷ് പാസ്വാനെ അജ്ഞാതര്‍ വെടിവച്ചുകൊന്നത്

Bihar Dalit Sena leader shot dead mob protest  Bihar Dalit Sena leader shot dead  ബിഹാറിലെ വൈശാലി  രാകേഷ് പാസ്വാനെ അജ്ഞാതര്‍ വെടിവച്ചു  രാകേഷ് പാസ്വാനെ അജ്ഞാതര്‍ വെടിവച്ചുകൊന്നു  ദലിത് നേതാവ് കൊല്ലപ്പെട്ട സംഭവം
ദലിത് നേതാവ് കൊല്ലപ്പെട്ട സംഭവം

By

Published : Apr 14, 2023, 8:53 PM IST

വൈശാലി:ബിഹാറിലെ വൈശാലി ജില്ലയില്‍ ദലിത് സേന നേതാവ് രാകേഷ് പാസ്വാന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അക്രമാസക്തമായി ലാൽഗഞ്ച്. ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പൊലീസിന് രണ്ട് റൗണ്ട് ആകാശത്തേക്ക് വെടിവയ്‌ക്കേണ്ടി വന്നു. ദലിത് സേന പ്രവര്‍ത്തകര്‍ ലാൽഗഞ്ചിലെ ടിൻപുൽവ ചൗക്ക്, ലാൽഗഞ്ച് മാർക്കറ്റ് എന്നിവിടങ്ങളിലാണ് ആക്രമണം നടത്തിയത്.

ALSO READ |ബിഹാര്‍ പ്രക്ഷുബ്‌ധം ; നളന്ദയിലും സസാരത്തും വെടിവയ്‌പ്പും കല്ലേറും, നിരവധി പേര്‍ക്ക് പരിക്ക്

സംഭവത്തില്‍ രോഷാകുലരായ ദലിത് സംഘടന പ്രവര്‍ത്തകര്‍ പൊലീസ് സ്റ്റേഷൻ തകർത്തു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ വൻ പൊലീസ് സന്നാഹമാണ് പ്രദേശത്ത് അക്രമമുണ്ടായ പ്രദേശത്ത് തമ്പടിച്ചത്. വ്യാഴാഴ്‌ച (ഏപ്രില്‍ 13) വൈകിട്ട് പഞ്ചദാമിയ പ്രദേശത്തെ വീട്ടിലുള്ള സമയത്താണ് ദലിത് സേന നേതാവ് രാകേഷ് പാസ്വാന് നേരെ അക്രമികൾ വെടിയുതിർത്തത്. മരണവാർത്ത പ്രചരിച്ചതോടെ തന്നെ അനുയായികൾ തെരുവിലിറങ്ങി ആക്രമണം നടത്തുകയായിരുന്നു.

ALSO READ |വിമാനത്തിലെ ശുചിമുറിയില്‍ പുകവലിച്ചു ; ബിഹാര്‍ സ്വദേശി അറസ്റ്റില്‍

പ്രതിഷേധക്കാർ ലാൽഗഞ്ച് എസ്എച്ച്ഒ അമരേന്ദ്ര കുമാറിന്‍റെ പൊലീസ് വാഹനം തകർത്തു. തുടര്‍ന്ന്, പ്രതിഷേധക്കാർ വാഹനം റോഡരികിലുള്ള കുളത്തില്‍ തള്ളിയിട്ടു. വൈശാലി ജില്ല കലക്‌ടറും പൊലീസ് സൂപ്രണ്ടും പ്രശ്‌നബാധിത പ്രദേശത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. 'നല്ല ഭാവിയുള്ള കഠിനാധ്വാനിയായ നേതാവിനെയാണ് നമുക്ക് നഷ്‌ടമായത്. ദലിത് സേനയുടെ ജനറൽ സെക്രട്ടറിയായിരുന്നു രാകേഷ്. വെടിയുതിർത്ത സംഭവത്തെ തുടര്‍ന്നാണ് അദ്ദേഹത്തിന് ജീവന്‍ നഷ്‌ടമായത്. സഹോദരൻ മുകേഷ് പാസ്വാനും മറ്റുള്ളവര്‍ക്കും ജീവന് ഭീഷണിയുണ്ട്' - കേന്ദ്രമന്ത്രി പശുപതി കുമാര്‍ പരാസ്, രാകേഷിന്‍റെ വീട് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പറഞ്ഞു.

ALSO READ |'15 വര്‍ഷമായി കോളജില്‍ എത്താറില്ല, ശമ്പളം കൃത്യമായി വാങ്ങുന്നുണ്ട്' ; ബിഹാര്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രിന്‍സിപ്പല്‍

'മരിച്ച രാകേഷ് പാസ്വാന്‍റെ കുടുംബാംഗങ്ങൾക്ക് സുരക്ഷ നൽകുന്നതുമായി ബന്ധപ്പെട്ട് ഞാൻ ജില്ല കലക്‌ടറുമായി ചർച്ച നടത്തി. മരിച്ചയാളുടെ കുടുംബാംഗങ്ങള്‍ക്ക് സർക്കാർ നഷ്‌ടപരിഹാരവും ജോലിയും നൽകണം. കുറ്റവാളിയെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘം രൂപീകരിക്കണം. സംസ്ഥാനത്ത് ക്രമസമാധാനനില തകിടം മറിഞ്ഞ അവസ്ഥയിലാണ്. ക്രിമിനലുകൾ ഭരിക്കുന്ന നാടായി ബിഹാര്‍ മാറി. ഒരുദിവസം മുന്‍പ് സോനപൂരിൽ ബാങ്കുകൊള്ള നടന്നു. രണ്ട് സുരക്ഷാജീവനക്കാരെ അക്രമികൾ വെടിവച്ചുകൊന്നാണ് 13 ലക്ഷം രൂപ കൊള്ളയടിച്ചത്'- പശുപതി കുമാര്‍ പരാസ് മാധ്യമങ്ങളോട് പറഞ്ഞു.

പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതം:പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി) ശാഖയിൽ എത്തിയ അഞ്ച് തോക്കുധാരികളാണ് കൊള്ളനടത്തിയത്. സുരക്ഷാജീവനക്കാരെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് കൊള്ള നടന്നത്. കൃത്യം നടത്തിയ ശേഷം കവർച്ചക്കാർ ഓടി രക്ഷപ്പെടുന്നതിനിടെ പ്രദേശത്ത് ഭീതി പരത്താൻ ആകാശത്തേക്ക് നിരവധി തവണ വെടിയുതിർത്തു. സിസിടിവി കാമറ ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജില്ല പൊലീസ് പ്രതികള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കി.

ABOUT THE AUTHOR

...view details