പട്‌ന: ഗ്രാമത്തിലെ എല്ലാ സ്ത്രീകളുടെയും വസ്‌ത്രങ്ങൾ 6 മാസത്തേക്ക് സൗജന്യമായി അലക്കി ഇസ്‌തിരിയിടണമെന്ന ഉപാധിയോടെ പീഡനക്കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച് ബിഹാറിലെ കോടതി. ബിഹാറിലെ മധുബാനിയിലാണ് സംഭവം. മജൗറ ഗ്രാമത്തിലെ അലക്കുകാരനായ 20കാരനായ ലാലൻ കുമാർ സഫി 2021 ഏപ്രിൽ 19 മുതൽ പീഡനക്കേസിൽ ജയിലിലാണ്.
ലൗകഹ ബസാർ പ്രദേശത്ത് സ്ത്രീയെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് ലാലൻ കുമാറിനെതിരെയുള്ള കേസ്. ഏപ്രിൽ 17ന് രാത്രിയാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പീഡനത്തിനിരയായ സ്‌ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 18ന് പ്രതിയുടെ പേരിൽ എഫ്ഐആർ നമ്പർ 130/2021 പ്രകാരം കേസ് രജിസ്റ്റർ ചെയ്യുകയും ഏപ്രിൽ 19ന് പ്രതിയെ പിടികൂടുകയും ചെയ്‌തു.