പട്‌ന (ബിഹാര്‍):ഛാത്ത് ഘട്ട് ആഘോഷം കാണാനെത്തിയ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറെത്തിയ ബോട്ട് ദിഘ സോണ്‍പുര്‍ പാലത്തിലെ തൂണില്‍ ഇടിച്ചു. ഗംഗാ നദിയുടെ തീരത്ത് നടക്കുന്ന ഛാത്ത് ഘട്ട് കാണാനെത്തിയപ്പോഴാണ് ഇന്ത്യയിലെ രണ്ടാമത്തെ വലിയ റെയില്‍ കം റോഡ് മാര്‍ഗമായ ജെപി സേതു എന്ന ദിഘ സോണ്‍പുര്‍ പാലത്തിന്‍റെ തൂണില്‍ നിതീഷ് കുമാര്‍ സഞ്ചരിച്ച ബോട്ട് ഇടിച്ചത്. എന്നാല്‍ ഇത് നിസാര അപകടം മാത്രമാണെന്നും മുഖ്യമന്ത്രി ഉൾപ്പെടെ ബോട്ടിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണെന്നും ബന്ധപ്പെട്ട അധികൃതർ അറിയിച്ചു.
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സഞ്ചരിച്ച ബോട്ട് തൂണിലിടിച്ചു; അപകടം സാങ്കേതിക തകരാര്‍ സംഭവിച്ചതുമൂലം - മുഖ്യമന്ത്രി
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സഞ്ചരിച്ച ബോട്ട് ദിഘ സോണ്‍പുര്‍ പാലത്തിലെ തൂണില്‍ ഇടിച്ചു, മുഖ്യമന്ത്രിയും മറ്റ് യാത്രക്കാരും സുരക്ഷിതരെന്ന് അധികൃതരുടെ വിശദീകരണം
ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സഞ്ചരിച്ച ബോട്ട് തൂണിലിടിച്ചു; അപകടം സാങ്കേതിക തകരാര്‍ സംഭവിച്ചതുമൂലം
ബോട്ടില്‍ ചില സാങ്കേതിക തകരാര്‍ ഉണ്ടായതിനെത്തുടര്‍ന്നാണ് ജെപി സേതുവിന്‍റെ തൂണുമായി കൂട്ടിയിടിച്ചതെന്നും മുഖ്യമന്ത്രിയേയും മറ്റുള്ളവരെയും സുരക്ഷിതമായി മറ്റൊരു സ്‌റ്റീം ബോട്ടിലേക്ക് മാറ്റിയെന്ന് പട്‌ന ജില്ല മജിസ്‌ട്രേറ്റ് ഡോ ചന്ദ്രശേഖർ സിങ് ഐഎഎസ് അറിയിച്ചു. അതേസമയം ഇനി ഒരിക്കലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്നും ബിഹാറിനൊപ്പം രാജ്യത്തിന്‍റെ പുരോഗതിക്കായി പ്രവർത്തിക്കുമെന്നും നിതീഷ് കുമാർ ഇന്നലെ (14.10.2022) പ്രതിജ്ഞയെടുത്തിരുന്നു.