പാട്ന: ഒരിക്കലെങ്കിലും ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ് നടത്തണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. സംസ്ഥാനത്തെ ജനങ്ങളുടെ വികസനത്തിനും പുരോഗതിക്കും ഇത് ഉപകരിക്കുമെന്നും ഏറെക്കാലമായി താന്‍ ഈ ആവശ്യം ഉയര്‍ത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
'സംസ്ഥാന നിയമസഭയുടെയും, നിയമസഭാ സമിതിയുടെയും അംഗീകാരത്തിന് ശേഷം നിരവധി തവണ ഇക്കാര്യം കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ജാതി തിരിച്ചുള്ള ജനസംഖ്യാ കണക്കെടുപ്പ് നടപ്പിലാക്കുന്നതോടെ ഓരോ ജാതിയുടേയും കൃത്യമായ കണക്ക് ലഭ്യമാവുതയും, ഇതുവഴി അവര്‍ക്കാവശ്യമായ വികസന പദ്ധതികള്‍ നടപ്പിലാക്കാനുമാവും' നിതീഷ് കുമാര്‍ പറഞ്ഞു.