പട്‌ന: ബിഹാറില്‍ ഇരുമ്പ് പാലം വെട്ടിമാറ്റി വിറ്റ എട്ട് ഉദ്യോഗസ്ഥർ അറസ്റ്റിൽ. ജലവിഭവ വകുപ്പിലെ അസിസ്റ്റന്‍റ് രാധേഷ്യാം സിങ് ഉള്‍പ്പടെയുള്ളവരാണ് പിടിയിലായത്. കാലപഴക്കം മൂലം ഉപേക്ഷിക്കപ്പെട്ട അമിയവാർ ഗ്രാമത്തിലെ പാലമാണ് പ്രതികള്‍ വെട്ടിമാറ്റി കടത്തിയത്.
ജെ.സി.ബി, പിക്കപ്പ് വാനുകൾ, ഗ്യാസ് കട്ടറുകൾ, വാഹനങ്ങൾ എന്നിവയുമായി എത്തിയാണ് സംഘം മോഷണം നടത്തിയത്. മൂന്ന് ദിവസത്തിനുള്ളിൽ പാലം മുഴുവൻ ഇവർ വെട്ടിമാറ്റി. ആർജെഡി നേതാവ് ശിവ കല്യാൺ ഭരദ്വാജിനും സംഭവത്തിൽ പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചു.