പട്‌ന: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്‌ടപരിഹാരം പ്രഖ്യാപിച്ച് ബിഹാർ സർക്കാർ. ജൂൺ എട്ട് വരെ സംസ്ഥാനത്ത് 5,458 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളത്. നിലവിൽ സംസ്ഥാനത്ത് 7,897 സജീവ കൊവിഡ് കേസുകളാണുള്ളത്.
Also read:സ്വകാര്യ ആശുപത്രികളിലെ വാക്‌സിന് വില നിശ്ചയിച്ച് കേന്ദ്ര സർക്കാർ
കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിൽ ജൂൺ ഒമ്പത് മുതൽ ബിഹാറിൽ കൂടുതൽ ലോക്ക് ഡൗൺ ഇളവുകളും പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ സേനയുമായി നടത്തിയ കൊവിഡ് അവലോകന യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി നിതീഷ് കുമാർ കൂടുതൽ ഇളവുകൾ പ്രഖ്യാപിച്ചത്.
Also Read:കൊവിഡ് മൂന്നാം തരംഗം കുട്ടികളില്‍ ഗുരുതരമാകുമെന്നതിന് തെളിവില്ലെന്ന് രണ്‍ദീപ് ഗുലേറിയ
ലോക്ക് ഡൗൺ പ്രതീക്ഷിച്ച സംസ്ഥാനത്ത് ഫലം നൽകിയതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. എന്നിരുന്നാലും സംസ്ഥാനത്ത് രാത്രി കർഫ്യു തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.