കേരളം

kerala

ETV Bharat / bharat

വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹ കേസ് തള്ളി സുപ്രീം കോടതി

പ്രധാനമന്ത്രിക്കെതിരെ വിമർശനങ്ങള്‍ ഉന്നയിച്ചതിനാണ് മുതിര്‍ന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരെ രാജ്യദ്രോഹ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.

Vinod Dua case  SC quashes sedition FIR and proceedings  sc latest news  വിനോദ് ദുവ  രാജ്യദ്രോഹ കേസ്
സുപ്രീം കോടതി

By

Published : Jun 3, 2021, 12:12 PM IST

Updated : Jun 3, 2021, 12:44 PM IST

ന്യൂഡൽഹി: മുതിര്‍ന്ന മാധ്യമപ്രവർത്തകൻ വിനോദ് ദുവയ്‌ക്കെതിരായ രാജ്യദ്രോഹ കേസില്‍ നിര്‍ണായക ഇടപെടലുമായി സുപ്രീംകോടതി. പ്രധാനമന്ത്രിക്കെതിരായ വിമർശനം രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്ന് നിരീക്ഷിച്ച കോടതി ഗുവയ്‌ക്കെതിരായ കേസ് റദ്ദാക്കി. മാധ്യമപ്രവർത്തകർക്ക് രാജ്യദ്രോഹ കേസിൽ നിന്ന് സംരക്ഷണം വേണമെന്നും കോടതി നിർദേശിച്ചു. യു.യു ലളിത്, വിനീത് ശരൺ എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവിട്ടത്.

മാധ്യമപ്രവർത്തകര്‍ക്ക് കേദാര്‍ സിങ് കേസിലെ വിധി പ്രകാരമുള്ള സുരക്ഷ നല്‍കണമെന്നും കോടതി നിർദേശിച്ചു. യു ട്യൂബ് ചാനലില്‍ പ്രധാനമന്ത്രിക്കെതിരെ നടത്തിയ പരാമര്‍ശനത്തിനാണ് ദുവയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ഷിംലയിലായിരുന്നു കേസ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വര്‍ഷം അവസാനമാണ് ദുവ കേസുമായി സുപ്രീം കോടതിയിലെത്തുന്നത് എഫ്ഐആര്‍ റദ്ദാക്കണമെന്നായിരുന്നു ആവശ്യം.

അതേസമയം ദുവയുടെ രണ്ടാമത്തെ പരാതി കോടതി പരിഗണിച്ചില്ല. വിവിധ സംസ്ഥാനങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രജിസ്റ്റർ ചെയ്ത കേസില്‍ അന്വേഷണം നടത്താൻ ഓരോ സംസ്ഥാനത്തും ഒരു ഉന്നതതല സമിതി രൂപീകരിക്കണമെന്നായിരുന്നു ആവശ്യം. ഇതില്‍ ഇടപെട്ടാല്‍ അത് നിയമസഭയുടെ അധികാരത്തിൻ മേലുള്ള കടന്നുകയറ്റമാകുമെന്നും കോടതി നിരീക്ഷിച്ചു.

also read: കേന്ദ്ര വാക്സിന്‍ നയം ; സുപ്രീംകോടതി തീരുമാനത്തെ സ്വാഗതം ചെയ്ത് അശോക് ഗെലോട്ട്

Last Updated : Jun 3, 2021, 12:44 PM IST

ABOUT THE AUTHOR

...view details