ലഖ്നോ : സ്റ്റേജില്‍ നിന്ന് ഏത്തമിടുകയും, വോട്ടറെ തടവുകയും (മസാജ്) ചെയ്ത ബിജെപി സ്ഥാനാര്‍ഥി ഭൂപേഷ് ചൗബെ വിജയിച്ചു. റോബര്‍ട്ട്സ്‌ഗഞ്ച് മണ്ഡലത്തില്‍ നിന്നാണ് തെരഞ്ഞെടുക്കപ്പെട്ടത്. രേഖപ്പെടുത്തിയ വോട്ടുകളുടെ 40 ശതമാനം വോട്ടുകള്‍ അദ്ദേഹം സ്വന്തമാക്കി. രണ്ടാം സ്ഥാനത്തെത്തിയ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥി അവിനാശ് കുശ്‌വാഹയേക്കാള്‍ 5,600 വോട്ടുകള്‍ കൂടുതലാണ് അദ്ദേഹത്തിന് ലഭിച്ചത്.
ഭൂപേഷ് ചൗബേയോട് 'പൊറുത്ത്' വോട്ടര്‍മാര്‍ ; ഏത്തമിട്ട, മസാജ് ചെയ്‌ത സ്ഥാനാര്‍ഥിക്ക് വിജയം - യുപി തെരഞ്ഞെടുപ്പ്
താന്‍ ഏന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ക്ഷമിക്കണമെന്ന് പറഞ്ഞ് സ്റ്റേജില്‍ നിന്ന് ഏത്തമിട്ട ബിജെപി സ്ഥാനാര്‍ഥി ഭൂപേഷ് ചൗബെ ഉത്തര്‍പ്രദേശിലെ റോബര്‍ട്ട്സ്‌ഗഞ്ച് മണ്ഡലത്തില്‍ നിന്ന് വിജയിച്ചു
തുടര്‍ച്ചയായ രണ്ടാം തവണയാണ് ചൗബെ റോബര്‍ട്ട്സ്‌ഗഞ്ചില്‍ നിന്ന് വിജയിക്കുന്നത്. താന്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്തിട്ടുണ്ടെങ്കില്‍ പൊറുക്കണമെന്ന് പറഞ്ഞ് ചൗബെ സ്റ്റേജില്‍ ഏത്തമിടുകയായിരുന്നു.
വോട്ടുചോദിച്ച് ഗൃഹസന്ദര്‍ശനം നടത്തുന്നതിനിടെയാണ് പ്രായമായ ഒരാള്‍ക്ക് ചൗബെ മസാജ് ചെയ്ത് കൊടുത്തത്. ഈ രണ്ട് ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആയിരുന്നു. ഈ രണ്ട് സംഭവങ്ങളിലും ചൗബെയ്ക്ക് സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവടക്കമുള്ളവരില്‍ നിന്ന് പരിഹാസം ഏറ്റുവാങ്ങേണ്ടി വന്നിരുന്നു.