ഗാന്ധിനഗർ:ഗുജറാത്തില്‍ ഭൂപേന്ദ്ര പട്ടേലിന്റെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് ചുമലതലയേറ്റു. തുടർച്ചയായ രണ്ടാം തവണയാണ് ഭൂപേന്ദ്ര പട്ടേൽ മുഖ്യമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ഗവർണർ ആചാര്യ ദേവ്വ്രത്, പട്ടേലിനും മന്ത്രിമാര്‍ക്കും സത്യവാചകം ചൊല്ലിക്കൊടുത്തു.
പുതിയ സെക്രട്ടേറിയറ്റിന് സമീപമുള്ള ഹെലിപാഡ് ഗ്രൗണ്ടിലാണ് ചടങ്ങ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തുടങ്ങിയവര്‍ ചടങ്ങിൽ പങ്കെടുത്തു. പുറമെ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സന്നിഹിതരായി. 200 സന്ന്യാസിമാരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു.