ഗാന്ധിനഗർ:രാജ്യത്തൊട്ടാകെയുള്ള ആശുപത്രികളിൽ ആർടിപിസിആർ പരിശോധനയ്ക്കും വാക്സിനേഷനുമായി ജനം തിരക്ക് കൂട്ടുമ്പോൾ ഗുജറാത്തിലെ ഭുജ് ഭരണകൂടം തികച്ചും വ്യതസ്തമായ വാക്സിനേഷന്‍ പ്രക്രിയക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. കൊവിന്‍ വെബ്സൈറ്റിലോ ആരോഗ്യസേതു ആപ്പിലോ സ്വയം രജിസ്റ്റർ ചെയ്തശേഷം ഭുജിലെ ജനങ്ങൾക്ക് സ്വന്തം വാഹനത്തിലിരുന്ന് കൊണ്ടുതന്നെ വാക്സിന്‍ സ്വീകരിക്കാം
നൂതന വാക്സിനേഷന്‍ വിദ്യയുമായി ഗുജറാത്തിലെ ഭുജ് ഭരണകൂടം
കൊവിന്‍ വെബ്സൈറ്റിലോ ആരോഗ്യസേതു ആപ്പിലോ സ്വയം രജിസ്റ്റർ ചെയ്തശേഷം ഭുജിലെ ജനങ്ങൾക്ക് സ്വന്തം വാഹനത്തിലിരുന്ന് കൊണ്ടുതന്നെ വാക്സിന്‍ സ്വീകരിക്കാനുള്ള സംവിധാനമാണ് ഭുജ് ഭരണകൂടം മുന്നോട്ട് കൊണ്ടുവന്നിരിക്കുന്നത്.
മുന്‍പ് ഈ സംവിധാനം ലഭ്യമായിരുന്നത് ആർടിപിസിആർ പരിശോധനകൾക്ക് മാത്രമായിരുന്നു. സാമൂഹിക അകലം ഉറപ്പാക്കുന്നതിന് 18നും 44 വയസിനുമിടെ പ്രായമുള്ളവർക്ക് രണ്ട് ബാച്ചുകളായാണ് വാക്സിനേഷൻ നൽകുന്നത്. ഓരോ ബാച്ചിലും 100 പേരാണുള്ളത്. ആളുകൾക്ക് അവരുടെ സ്വകാര്യ വാഹനങ്ങളിൽ വാക്സിന്‍ നൽകുന്നതിനാൽ അണുബാധയ്ക്കുള്ള സാധ്യത കുറവാണെന്നാണ് അധികൃതരുടെ നിഗമനം.
ഭുജിൽ ഇത്തരമൊരു സംവിധാനം കണ്ടതിൽ സന്തോഷമുണ്ടെന്ന് വാക്സിനേഷന്‍ സ്വീകരിച്ചശേഷം ജയേഷ് മഹേശ്വരി എന്ന യുവാവ് ഇടിവി ഭാരതിനോട് പറഞ്ഞു. "ഞാന്‍ വിചാരിച്ചത് ഇത്തരമൊരു സൗകര്യം വലിയ നഗരങ്ങളിൽ മാത്രമേ ഉണ്ടായിരുന്നുള്ളുവെന്നാണ്. ഇത് സമയം ലാഭിക്കുക മാത്രമല്ല തടസ്സരഹിതവുമാണ്," എന്ന് ജയേഷ് പറഞ്ഞു