ഭോപ്പാൽ: ഭിന്ദ് ജില്ലയിലെ ഗോഹാഡിൽ വെള്ളിയാഴ്‌ച പുലർച്ചെയുണ്ടായ ബസ് അപകടത്തിൽ സ്‌ത്രീ ഉൾപ്പെടെ ഏഴ് പേർ മരിച്ചു. 13 പേർക്ക് പരിക്കേറ്റു. ടിപ്പർ ലോറിയില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ദേശീയപാത 719ലാണ് അപകടം നടന്നത്.
അപകടത്തിൽ പരിക്കേറ്റവരെ വൈദ്യസഹായത്തിനായി ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.