ന്യൂഡൽഹി:ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കൈറ്റിന് ഫോണിലൂടെ വധഭീഷണി ഉണ്ടായതായി പരാതി. നേതാവിനെ കൊല്ലുമെന്ന് പറഞ്ഞ് അജ്ഞാതനായ ഒരാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി ടിക്കൈറ്റിന്‍റെ സഹായി അർജുൻ ബാലിയനാണ് പരാതി നൽകിയത്. തന്നെ കൊല്ലാൻ എത്ര ആയുധങ്ങൾ ആവശ്യമാണെന്ന് അജ്ഞാതൻ ടിക്കൈറ്റിനോട് ചോദിച്ചതായും പരാതിയിൽ പറയുന്നു.
ഭാരതീയ കിസാൻ യൂണിയൻ നേതാവിന് വധഭീഷണി - രാകേഷ് ടിക്കൈറ്റ്
നേതാവിനെ കൊല്ലുമെന്ന് അജ്ഞാതനായ ഒരാൾ ഫോണിലൂടെ ഭീഷണിപ്പെടുത്തിയതായി ടിക്കൈറ്റിന്‍റെ സഹായി അർജുൻ ബാലിയനാണ് പരാതി നൽകിയത്
ഭാരതീയ കിസാൻ യൂണിയൻ നേതാവിന് വധഭീഷണി
അജ്ഞാതന്‍റെ ഫോൺ നമ്പർ നിരീക്ഷണത്തിലാണ്, വിളിച്ചയാളെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. പരാതിയെ തുടർന്ന് കൗശമ്പി പൊലീസ് സ്റ്റേഷനിലാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തത്. ഗസിപൂർ അതിർത്തിയിൽ പ്രതിഷേധത്തെ തുടർന്ന് പൊലീസ് വിന്യസിച്ചിരിക്കുകയാണ്.