മധുരൈ:മകൾക്കും വിദ്യാര്‍ഥികള്‍ക്കും ഒപ്പം സ്റ്റേജില്‍ ഭരതനാട്യം കളിക്കവേ അധ്യാപകന്‍ കുഴഞ്ഞ് വീണ് മരിച്ചു. ഭരതനാട്യം അധ്യാപകനും കലാകാരനുമായ കാളിദാസ് ആണ് പരിപാടിക്കിടെ സ്റ്റേജില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് കുഴഞ്ഞ് വീണ് മരിച്ചത്. മധുര വണ്ടിയൂർ തെപ്പക്കുളം മാരിയമ്മൻ ക്ഷേത്രത്തിൽ പാങ്കുനി ഉതിര ഉത്സവത്തോടനുബന്ധിച്ച് ഭരതനാട്യം അവതരിപ്പിക്കുകയായിരുന്നു.
നൃത്തത്തിനിടെ തനിക്ക് എന്തോ സംഭവിക്കാൻ പോകുന്നുവെന്ന് മനസ്സിലാക്കിയ കാളിദാസ് മാറി മാറി നിന്ന് വെള്ളം ചോദിച്ചു. വെള്ളം കുടിച്ച് ഷർട്ടിന്റെ ബട്ടൺ അഴിച്ച് നെഞ്ചിൽ കൈ വെച്ച് കസേരയിൽ ഇരുന്നു. എല്ലാവരും വിദ്യാർത്ഥികളുടെ നൃത്തം കൗതുകത്തോടെ വീക്ഷിച്ചിരുന്നതിനാൽ ആരും കാളിദാസിനെ ശ്രദ്ധിച്ചിരുന്നില്ല.