ന്യൂഡൽഹി: വീഡിയോ കോൺഫറൻസിങ്ങ് നടത്താൻ ഉപയോഗിക്കുന്ന സൂം ആപ്ലിക്കേഷൻ ഔദ്യോഗിക ആവശ്യങ്ങൾക്ക് സുരക്ഷിതമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിന്‍റെ സൈബർ സെന്‍റർ (സിസിസി). സൂം ആപ്ലിക്കേഷൻ വ്യക്തിഗത ഉപയോഗത്തിന് സുരക്ഷിതമാണെന്നും ഔദ്യോഗിക ആവശ്യങ്ങൾക്ക് സുരക്ഷിതത്വമില്ലെന്നും ഏപ്രിൽ 12 ന് പുറപ്പെടുവിച്ച ഉത്തരവിൽ മന്ത്രാലയം വ്യക്തമാക്കി.
സൂം ആപ്ലിക്കേഷൻ ഔദ്യോഗിക ഉപയോഗത്തിന് സുരക്ഷിതമല്ലെന്ന് സർക്കാർ മുന്നറിയിപ്പ് - സൂം അപ്ലിക്കേഷൻ
സൂം ആപ്ലിക്കേഷൻ വ്യക്തിഗത ഉപയോഗത്തിന് സുരക്ഷിതമാണെന്നും ഔദ്യോഗിക ആവശ്യങ്ങൾക്ക് സുരക്ഷിതത്വമില്ലെന്നും ഏപ്രിൽ 12 ന് പുറപ്പെടുവിച്ച ഉത്തരവിൽ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
![സൂം ആപ്ലിക്കേഷൻ ഔദ്യോഗിക ഉപയോഗത്തിന് സുരക്ഷിതമല്ലെന്ന് സർക്കാർ മുന്നറിയിപ്പ് Zoom Zoom video conferencing Cyber Coordination Centre Ministry of Home Affairs സൂം അപ്ലിക്കേഷൻ സൂം അപ്ലിക്കേഷൻ ഔദ്യോഗിക ഉപയോഗത്തിന് സുരക്ഷിതമല്ലെന്ന് സർക്കാർ മുന്നറിയിപ്പ്](https://etvbharatimages.akamaized.net/etvbharat/prod-images/768-512-6823256-181-6823256-1587092460860.jpg)
സൂം
ലോക്ക്ഡൗണിൽ കൂടുതലായി ആളുകള്‍ സൂം അപ്ലിക്കേഷൻ ഉപയോഗപ്പെടുത്തുന്നുണ്ട് . ഇത് സ്കൂളുകളും നിരവധി സ്വകാര്യ കമ്പനികളും ഉപയോഗിക്കുന്നു. ആപ്ലിക്കേഷന് മീറ്റിങ് ഡാറ്റ എൻക്രിപ്റ്റ് ചെയ്യാൻ കഴിയുന്നതിനാൽ ഔദ്യോഗിക ആവശ്യങ്ങൾക്കായി ഇത് ഉപയോഗിക്കുന്നത് ഒഴിവാക്കേണ്ടതുണ്ടെന്നും ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ പറഞ്ഞു.