ശ്രീനഗർ: അവന്തിപ്പോറയിൽ ചൊവ്വാഴ്ച നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടവരിൽ അൽ ഖ്വയ്ദ കമാന്‍ററും. അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഗസ്വത് ഉൽ ഹിന്ദ് എന്ന തീവ്രവാദ സംഘടനാ അംഗമാണ് കൊല്ലപ്പെട്ട അബ്ദുൾ ഹമീദ് ലെഹാരിയെന്നാണ് റിപ്പോർട്ട്. സംഘടാനാ മേധാവി സക്കീർ മൂസ കൊല്ലപ്പെട്ടതോടെ ഹമീദ് ലെഹാരിയെ പുതിയ കമാന്‍ററായി തെരഞ്ഞെടുക്കുകയായിരുന്നു.
അവന്തിപ്പോരയിൽ കൊല്ലപ്പെട്ടവരിൽ അൽ ഖ്വയ്ദ കമാന്‍ററും - ഗസ്വത് ഉൽ ഹിന്ദ്
അൽ ഖ്വയ്ദയുമായി ബന്ധമുള്ള ഗസ്വത് ഉൽ ഹിന്ദ് എന്ന തീവ്രവാദ സംഘടനാ അംഗമാണ് കൊല്ലപ്പെട്ട അബ്ദുൾ ഹമീദ് ലെഹാരിയെന്നാണ് റിപ്പോർട്ട്
അവന്തിപ്പോരയിൽ കൊല്ലപ്പെട്ടവരിൽ അൽ ഖ്വയ്ദ കമാന്‍ററും
നവീദ് തക്, ജുനൈദ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് പേർ. ഇവരെ കീഴ്‌പ്പെടുത്തിയ സ്ഥലത്ത് നിന്നും ആയുധങ്ങളും വെടിക്കോപ്പുകളും കണ്ടെടുത്തതായി കശ്‌മീർ സോൺ പൊലീസ് അറിയിച്ചു.