ജയിച്ചാല്‍ 15 ലക്ഷം തരുമെന്ന് പറഞ്ഞിട്ടില്ലെന്ന് രാജ്നാഥ് സിംഗ് - 2014-ലെ ലോക്സഭ തെരഞ്ഞെടുപ്പ്
15 ലക്ഷം തരുമെന്ന് പറഞ്ഞിട്ടില്ല. ഞങ്ങള്‍ പറഞ്ഞത് രാജ്യത്തെ കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണ് - രാജാനാഥ് സിംഗ്
2014-ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ ജനങ്ങലുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് 15 ലക്ഷം രൂപ നല്‍കുമെന്ന് ബിജെപി പറഞ്ഞിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. "15 ലക്ഷം തരുമെന്ന് പറഞ്ഞിട്ടില്ല. ഞങ്ങള്‍ പറഞ്ഞത് രാജ്യത്തെ കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണ്. പറഞ്ഞത് പ്രാവര്‍ത്തികമാക്കുകയാണെന്നും " അദ്ദേഹം പറഞ്ഞു. തെറ്റായ വാഗ്ദാനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയെന്ന മറ്റ് രാഷ്ട്രിയ പാര്‍ട്ടികളുടെ ആരോപണത്തിന് മറുപടിയായാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഇപ്പോള്‍ നടക്കുന്ന റെയ്ഡുകള്‍ രാഷ്ടീയ പ്രേരിതമല്ലെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി. ആദായനികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറെറ്റുമടക്കമുള്ള ഏജന്‍സികള്‍ സ്വയം ഭരണാധികാരമുള്ളവരാണ്. അവര്‍ അവരുടെതായ രീതിയില്‍ സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതിന് സര്‍ക്കാരാണ് ഉത്തരവാദി എന്നു പറയുന്നത് തെറ്റാണെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.