അമരാവതി: ആന്ധ്രാപ്രദേശ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി രമേഷ് കുമാറിനെ പുനര്‍നിയമിക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കും. വൈഎസ്ആര്‍സിപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ആന്ധ്ര ഭരിക്കുന്നത്. ഇന്ന് രാവിലെയാണ് രമേഷ് കുമാറിനെ പുനര്‍നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിറക്കുന്നത്. കഴിഞ്ഞ മാസമാണ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് ഇറക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് പകരം ജസ്റ്റിസ് കനകരാജിനായിരുന്നു ചുമതല. ടിഡിപിയും ബിജെപിയും ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ഓര്‍ഡിനന്‍സ് റദ്ദാക്കുകയായിരുന്നു. വൈഎസ്ആര്‍സിപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെതിരെ രമേഷ് ബാബു പക്ഷപാതപരമായി പെരുമാറിയെന്ന് പാര്‍ട്ടി നേതാവ് അംമ്പാട്ടി രാംബാബു പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പുനര്‍നിയമന ഉത്തരവ്; സുപ്രീം കോടതിയെ സമീപിക്കുമെന്ന് വൈഎസ്ആര്‍സിപി
വെള്ളിയാഴ്‌ച രാവിലെയാണ് രമേഷ് കുമാറിനെ പുനര്‍നിയമിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി ഉത്തരവിറക്കുന്നത്. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് വൈഎസ്ആര്‍സിപി നേതാവ് അംമ്പാട്ടി രാംബാബു
തെരഞ്ഞെടുപ്പ് കമ്മീഷണറുടെ പുനര്‍നിയമന ഉത്തരവ്; സുപ്രീം കോടതിയെ സമീപിക്കുമെന്ന് വൈഎസ്ആര്‍സിപി
തെരഞ്ഞെടുപ്പില്‍ ഒഴുകുന്ന മദ്യത്തിനും പണത്തിനുമെതിരെ ആന്ധ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവന്നപ്പോള്‍ ടിഡിപി നേതാവ് ചന്ദ്രബാബു അയച്ച കത്തില്‍ ഒപ്പിടുകയാണ് രമേഷ് ബാബു ചെയ്‌തതെന്ന് രാംബാബു പറയുന്നു. ടിഡിപി നേതാവിന്‍റെ നിര്‍ദേശമനുസരിച്ച് നിയമത്തെ എതിര്‍ക്കുകയായിരുന്നുവെന്ന് രാംബാബു കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെങ്കിലും സുപ്രീം കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.