അമരാവതി:വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.എല്‍.എ പിന്നെല്ലി രാമകൃഷ്ണ റെഡ്ഡിയുടെ കാറിന് നേരെ കല്ലേറ്. ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം അമരാവതിയില്‍ നിന്ന് വിശാഖപട്ടണത്തേക്ക് മാറ്റുന്നതില്‍ നിന്ന് ഗവണ്‍മെന്‍റ് പിന്മാറണമെന്നാവശ്യപ്പെട്ട് ആന്ധ്രാപ്രദേശിലെ കര്‍ഷകര്‍ റോഡ് ഉപരോധിക്കുന്നതിനിടെയാണ് സംഭവം. ആന്ധ്രാപ്രദേശിന്‍റെ തലസ്ഥാനം മൂന്ന് നഗരങ്ങളിലേക്കായി മാറ്റി സ്ഥാപിക്കാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വ്യാപക പ്രതിഷേധമാണ് സംസ്ഥാനത്ത് നടക്കുന്നത്.
വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എം.എല്‍.എയുടെ കാറിന് നേരെ കല്ലേറ് - അമരാവതി
മൂന്ന് തലസ്ഥാന നിർദേശത്തിനെതിരെ അമരാവതിയില്‍ കർഷകരുടെ പ്രതിഷേധം നടക്കുന്നതിനിടെയാണ് ഭരണകക്ഷിയായ വൈ.എസ്.ആർ.സി എം.എൽ.എ രാമകൃഷ്ണ റെഡ്ഡിയുടെ കാറിന് നേരെ കല്ലേറുണ്ടായത്. .

വൈ.എസ്.ആര്‍. കോണ്‍ഗ്രസ് എം.എല്‍.എയുടെ കാറിന് നേരെ കല്ലേറ്
പ്രതിപക്ഷ രാഷ്ട്രീയ ഗുണ്ടകളാണ് ആക്രമണത്തിന് പിന്നിലെന്ന് വൈ.എസ്.ആര്‍.സി ആരോപിച്ചു. ഇതിനിടെ പൊലീസ് നിരവധി ടിഡിപി നേതാക്കളെ അറസ്റ്റ് ചെയ്തു. ടിഡിപി നേതാവ് നര ലോകേഷ്, നിമ്മല രാമ നായിഡു, മുൻ മന്ത്രി കൊല്ലു രവീന്ദ്ര എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.