ആന്ധ്രപ്രദേശില്‍ എംഎൽഎക്ക് കൊവിഡ് - YSRC MLA tests positive for COVID-19
ഇദ്ദേഹം കഴിഞ്ഞയാഴ്ച നടന്ന ബജറ്റ് സമ്മേളനത്തിൽ പങ്കെടുത്തിരുന്നു
ആന്ധ്രയിലെ കോൺഗ്രസ് എംഎൽഎക്ക് കൊവിഡ്
അമരാവതി: ആന്ധ്രാപ്രദേശിലെ വൈ.എസ്.ആർ കോൺഗ്രസ് എംഎൽഎക്ക് കൊവിഡ് 19. ആന്ധ്രയിൽ ഒരു നിയമസഭാ സാമാജികന് വൈറസ് ബാധ സ്ഥീരീകരിക്കുന്നത് ഇതാദ്യമായാണ്. ഇദ്ദേഹത്തിന്‍റെ പേഴ്‌സണൽ സെക്യൂരിറ്റി ഓഫീസർക്കും രോഗ ബാധ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അടുത്തിടെ യുഎസിൽ നിന്നും മടങ്ങിയെത്തിയ എംഎഎ കുറച്ച് ദിവസം നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച അമരാവതിയിൽ നടന്ന നിയമസഭ ബജറ്റ് സമ്മേളനത്തിൽ ഇദ്ദേഹം പങ്കെടുത്തിരുന്നു.