സ്‌ത്രീകൾക്കെതിരെയായ വീഡിയോ യൂട്യൂബറെ അറസ്റ്റ് ചെയ്തു - ഫരീദാബാദ്
ഫരീദാബാദ് നിവാസിയായ സാഹിൽ എന്ന പ്രദീപ് ചൗധരിയെയാണ് തിങ്കളാഴ്ച അറസ്‌റ്റ് ചെയ്‌തത്.

ന്യുഡൽഹി: സ്‌ത്രീകൾക്കെതിരെ മോശമായി സംസാരിക്കുന്ന വീഡിയോകൾ പോസ്റ്റ് ചെയ്ത കേസിൽ 33 കാരനായ യൂട്യൂബറെ ദില്ലിയിൽ നിന്ന് മുംബൈ പൊലീസിന്‍റെ സൈബർ സെൽ അറസ്റ്റ് ചെയ്തു. ഫരീദാബാദ് നിവാസിയായ സാഹിൽ എന്ന പ്രദീപ് ചൗധരിയെയാണ് തിങ്കളാഴ്ച അറസ്‌റ്റ് ചെയ്‌തത്. ചൗധരിയുടെ യൂട്യൂബ് ചാനലിൽ ആയിരക്കണക്കിന് സബ്‌സ്‌ക്രൈബർമാരുണ്ട്. അദ്ദേഹത്തിന്‍റെ വീഡിയോകൾ സുശാന്ത് സിംഗ് രജ്‌പുത്തിന്‍റെ മരണത്തെ കുറിച്ചും ബോളിവുഡ്-മയക്കുമരുന്ന് വ്യാപാര അവിശുദ്ധ ബന്ധം പോലുള്ള ഏറ്റവും പുതിയ പ്രശ്നങ്ങളെ കുറിച്ചായിരുന്നു. വീഡിയോകളിൽ സ്‌ത്രീകളെക്കുറിച്ച് മോശം ഭാഷ ഉപയോഗിച്ചതായി ഒരു സ്‌ത്രീ സൈബർ സെല്ലിന് ഓഗസ്റ്റ് 22 ന് പരാതിപ്പെട്ടിരുന്നു. ഇതിൽ പ്രകാരമാണ് അറസ്‌റ്റ്.