കേരളം

kerala

ETV Bharat / bharat

യുവത്വം ലഹരിയുടെ പിടിയിൽ; ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ - Shocking reports

സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം നടത്തിയ സർവേ പ്രകാരം 72 ലക്ഷം ഇന്ത്യക്കാര്‍ക്ക് കഞ്ചാവിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഉത്തർപ്രദേശ്, പഞ്ചാബ്, ഡല്‍ഹി, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ മയക്കുമരുന്ന് ഉപയോഗം മൂലമുള്ള പ്രതിസന്ധി വളരെയധികം വർധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്

യുവത്വം ലഹരിയുടെ പിടിയിൽ  ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ  മയക്കുമരുന്ന് ദുരൂപയോഗം  Youths are under the influence of alcohol;  Shocking reports  drug usage
യുവത്വം ലഹരിയുടെ പിടിയിൽ; ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ

By

Published : Jul 4, 2020, 1:21 PM IST

ഇന്ത്യയില്‍ മയക്കുമരുന്ന് ദുരുപയോഗം വര്‍ധിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ. ലോക്ക്‌ ഡൗണും അതിന്‍റെ ഫലമായുണ്ടായ സാമൂഹിക, സാമ്പത്തിക പ്രത്യാഘാതങ്ങളും മയക്കുമരുന്നിന് അടിമകളായവരുടെ പെരുമാറ്റ രീതികളെ കൂടുതൽ രൂക്ഷമാക്കിയതായി പഠനങ്ങള്‍ പറയുന്നു. 2019 ലെ ആഗോള മയക്കുമരുന്ന് പഠന റിപ്പോർട്ട് പ്രകാരം 2009നേക്കാൾ 30 ശതമാനം കൂടുതല്‍ ആളുകള്‍ ഇപ്പോള്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നു. ആഫ്രിക്ക, ഏഷ്യ, യൂറോപ്പ്, വടക്കന്‍ അമേരിക്ക എന്നിവിടങ്ങളില്‍ മയക്കുമരുന്നുകളുടെ ഉപയോഗം വളരെ ഉയര്‍ന്ന തോതിലാണെന്ന് വ്യക്തമാണ്. ഈ റിപ്പോര്‍ട്ട് പ്രകാരം 2009 ല്‍ മയക്കുമരുന്നിന്‍റെ ഉപയോഗം 30 ശതമാനം വർധിച്ചതിനാല്‍ ലോകത്താകമാനം 3.5 കോടി ജനങ്ങള്‍ ഒട്ടേറെ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നു.

2004മായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിൽ ഹെറോയിന്‍റെയും ഒപ്പിയത്തിന്‍റെയും ഉപയോഗം അഞ്ചിരട്ടിയായി വർധിച്ചു. ഞെട്ടിക്കുന്ന ഈ സ്ഥിതി വിവരക്കണക്കുകള്‍ ഐക്യരാഷ്ട്ര സഭ വെളിപ്പെടുത്തുന്നതിന് മുമ്പ് തന്നെ സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം രാജ്യ വ്യാപകമായി രണ്ട് സർവേകള്‍ നടത്തി. ഈ സർവേ പ്രകാരം 15 ശതമാനം ഇന്ത്യക്കാര്‍ മധ്യപാനാസക്തി മൂലം പ്രയാസപ്പെടുന്നുണ്ടെന്നും എട്ട് ശതമാനം പേര്‍ ലഹരിയിൽ അടിമപ്പെട്ട് ഗുരുതരമായ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടെന്നും കണ്ടെത്തി. ഈ റിപ്പോര്‍ട്ട് പ്രകാരം അഞ്ച് കോടിയിലധികം ഇന്ത്യക്കാർ മയക്കുമരുന്ന് ഉപയോഗിച്ച് രോഗികളായെങ്കിലും അഞ്ച് ശതമാനം പേർക്കുപോലും വൈദ്യ പരിചരണം ലഭിച്ചിട്ടില്ലെന്ന് പറയുന്നു.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ജമ്മു കശ്‌മീര്‍ പൊലീസ് 65 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് ഉൽപന്നങ്ങള്‍ പിടിച്ചെടുത്തു. 2019 ഡിസംബറില്‍ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ 1300 കോടി രൂപ വിലമതിപ്പുള്ള ഒരു അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തെ തകര്‍ത്തു. ഈ സംഘങ്ങൾ പ്രശ്‌നത്തിന്‍റെ ഒരു ചെറിയ കണ്ണി മാത്രമാണെന്ന് വിദഗ്‌ധർ പറയുന്നു. വികസ്വര രാജ്യങ്ങളില്‍ മയക്കുമരുന്ന് കള്ളക്കടത്ത് യാതൊരു തടസവുമില്ലാതെ തുടരുന്നു. ലോകത്താകമാനം കഞ്ചാവിന്‍റെ ഉപയോഗം അസാധാരണമാം വിധം ഉയരുമ്പോള്‍ ഹെറോയിന്‍ പോലുള്ള മയക്കുമരുന്നുകളുടെ അമിതമായ ഉപയോഗത്തിൽ 71 ശതമാനം പേർ മരിക്കുന്നു. പഞ്ചാബില്‍ 18 വര്‍ഷത്തിനുള്ളില്‍ മയക്കുമരുന്നിന് അടിമകളായവരുടെ നിരക്ക് രണ്ട് ശതമാനത്തിൽ നിന്നും 40 ആയി ഉയര്‍ന്നു. കഞ്ചാവില്‍ നിന്നും തുടങ്ങുന്ന ശീലം യുവാക്കളെ പെട്ടെന്ന് തന്നെ മറ്റ് മയക്കുമരുന്നുകളിലേക്ക് ആകർഷിക്കുന്നു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ലഹരിക്ക് അടിമകളായി മാറി.

റിപ്പോർട്ടുകളനുസരിച്ച് വിശാഖപട്ടണം ഇന്ത്യയിലെ മയക്കുമരുന്ന് ഹോട്ട്‌സ്‌പോട്ട് ആയി മാറി. 7200 കോടി രൂപയുടെ മരിജുവാന വ്യവസായമാണ് ഒരു വര്‍ഷം ഇവിടെ നടക്കുന്നത്. സാമൂഹിക നീതി, ശാക്തീകരണ മന്ത്രാലയം നടത്തിയ സർവേ പ്രകാരം 72 ലക്ഷം ഇന്ത്യക്കാര്‍ക്ക് കഞ്ചാവിന്‍റെ ഉപയോഗവുമായി ബന്ധപ്പെട്ട്‌ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ട്. ഉത്തർപ്രദേശ്, പഞ്ചാബ്, ഡല്‍ഹി, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളില്‍ മയക്കുമരുന്ന് പ്രതിസന്ധി വളരെയധികം വർധിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സർവകലാശാലകളും കോളജുകളും മാത്രമല്ല സ്‌കൂളുകളെയും മയക്കുമരുന്ന് മാഫിയകള്‍ ലക്ഷ്യം വച്ചുകഴിഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തിന്‍റെയും ലഭ്യതയുടെയും സാധ്യതകള്‍ അടിസ്ഥാനമാക്കി 272 ജില്ലകള്‍ കേന്ദ്രസര്‍ക്കാര്‍ കണ്ടെത്തി കഴിഞ്ഞു. മയക്കുമരുന്ന് ഉപയോഗത്തില്‍ നിന്നും ആളുകളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'നഷാ മുക്ത് ഭാരത്' എന്ന പദ്ധതിയുടെ പ്രചാരണത്തിനായി കേന്ദ്ര സര്‍ക്കാര്‍ 336 കോടി രൂപ ഫെബ്രുവരിയില്‍ അനുവദിച്ചു. എന്നാൽ കൊവിഡ് മൂലം ഇതിന്‍റെ പ്രചാരണ പരിപാടികൾ തടസപ്പെട്ടു. മയക്കുമരുന്ന് മാഫിയകള്‍ക്കെതിരെ വളരെ പ്രയാസകരമായതും ശക്തമായതുമായ നടപടികള്‍ എടുക്കേണ്ടത് അനിവാര്യമായി മാറിയിരിക്കുന്നു. മാതാപിതാക്കളും അധ്യാപകരും സര്‍ക്കാരുകളും എല്ലാം കൈകോര്‍ത്തുകൊണ്ട് മയക്കുമരുന്ന് എന്ന മഹാ വിപത്തിനെതിരെ പോരാടേണ്ടത് അനിവാര്യമാണ്.

ABOUT THE AUTHOR

...view details