ജയ്പൂർ:രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ വസതി തകർക്കുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവിനെ രാജസ്ഥാൻ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്ന് രാവിലെ 10.30 ഓടെ ഇയാൾ പൊലീസ് കൺട്രോൾ റൂമിലേക്ക് ഫോൺ ചെയ്തത് ഭീഷണിപ്പെടുത്തുകയായിരുന്നു. ഫോൺ കോളിനെ തുടർന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ വസതിയിൽ സുരക്ഷ ഏർപ്പെടുത്തി.
മുഖ്യമന്ത്രിയുടെ വസതി തകർക്കുമെന്ന് ഭീഷണി; യുവാവ് അറസ്റ്റിൽ
ഫോൺ കോളിനെ തുടർന്ന് മുഖ്യമന്ത്രി അശോക് ഗെലോട്ടിന്‍റെ വസതിയിൽ സുരക്ഷ ഏർപ്പെടുത്തി.
അശോക് ഗെലോട്ട്
തുടർന്ന്, നിരീക്ഷണ സംവിധാനങ്ങൾ ഉപയോഗിച്ച് ജംവരംഗഡിലെ പാപ്പർ ഗ്രാമത്തിൽ നിന്ന് അറസ്റ്റ് ചെയ്ത യുവാവിനെ ചോദ്യം ചെയ്തു വരികയാണ്.