ജയ്‌പൂർ:പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന യുവാക്കളെ വെടിവെച്ച് കൊല്ലണമെന്ന വിവാദ പ്രസ്‌താവനയുമായി ബിജെപി എംഎൽഎ രംഗത്ത് . ബിജെപി എംഎൽഎ മദൻ ദിലാവർ ആണ് വിവാദ പ്രസ്‌താവനയുമായി രംഗത്തെത്തിയത്.
സിഎഎയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന യുവാക്കളെ വെടിവച്ച് കൊല്ലണമെന്ന് ബിജെപി എംഎൽഎ - controversial statement by BJP MLA
പ്രതിഷേധത്തിൽ പങ്കെടുത്തവരെ ''പേ പിടിച്ച നായയോട് ''താരതമ്യപ്പെടുത്തിയാണ് ദിലാവർ സംസാരിച്ചത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യാഴാഴ്ച രാജസ്ഥാനിലെ ബിക്കാനീറിൽ പ്രതിഷേധിച്ച യുവാക്കളെക്കുറിച്ചാണ് എംഎൽഎ പ്രസ്‌താവന നടത്തിയത്. പ്രതിഷേധത്തിൽ പങ്കെടുത്തവരെ ''പേ പിടിച്ച നായയോട് ''താരതമ്യപ്പെടുത്തിയാണ് ദിലാവർ സംസാരിച്ചത്. ''നായക്ക് പേ പിടിക്കുമ്പോൾ അതിനെക്കൊല്ലാറാണ് പതിവ്. അതുപോലെ പേ പിടിച്ച് നടക്കുന്ന ഈ യുവാക്കളെ രാജ്യത്തിന് പുറത്താക്കുകയോ വെടിവെച്ച് കൊല്ലുകയോ ചെയ്യണം''. ഇത്തരക്കാർ രാജ്യത്തിന്‍റെ സമാധാന അന്തരീക്ഷത്തിനെതിരായാണ് പ്രവർത്തിക്കുന്നതെന്നും ദിലാവർ കൂട്ടിച്ചേർത്തു. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ബിജെപി നടത്തുന്ന ബോധവൽക്കരണ പ്രചാരണത്തിന്‍റെ ഭാഗമായി ബിക്കാനീറിൽ എത്തിയതായിരുന്നു എംഎൽഎ.