ന്യൂഡല്‍ഹി: സാമ്പത്തിക മേഖലയുടെ തകർച്ചയില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം. തൊഴിലില്ലായ്മ ഇനിയും വര്‍ധിക്കുകയും വരുമാനം കുറയുകയും ചെയ്താല്‍ യുവാക്കള്‍ പൊട്ടിത്തെറിക്കുമെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. തകര്‍ന്നടിയുന്ന സമ്പദ് വ്യവസ്ഥ രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്നും മുന്‍ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം ട്വിറ്ററില്‍ കുറിച്ചു.
സാമ്പത്തിക മേഖല ഇനിയും തകര്‍ന്നാല്‍ യുവാക്കള്‍ പൊട്ടിത്തെറിക്കും: പി.ചിദംബരം - പി.ചിദംബരം
തകര്‍ന്നടിയുന്ന സമ്പദ് വ്യവസ്ഥ രാജ്യത്തിന് വലിയ വെല്ലുവിളിയാണെന്ന് മുന്‍ ധനകാര്യ മന്ത്രി കൂടിയായ പി.ചിദംബരം വ്യക്തമാക്കി
സാമ്പത്തിക മേഖല ഇനിയും തകര്‍ന്നാല്‍ യുവാക്കള്‍ പൊട്ടിത്തെറിക്കും; പി.ചിദംബരം
രാജ്യത്തെ പണപ്പെരുപ്പ നിരക്ക് കുത്തനെ ഉയരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഡിസംബറില്‍ 5.54 ശതമാനത്തില്‍നിന്നും 7.35 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് ഉയര്‍ന്നിരിക്കുന്നത്. 2014 ജൂലായ്ക്ക് ശേഷമുണ്ടായ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമാണിത്.