കേരളം

kerala

ETV Bharat / bharat

യുവത്വം അസ്ഥിരതയും അരാജകത്വവും വെറുക്കുന്നുവെന്ന് മോദി - new delhi

2019ലെ അവസാനത്തെ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി  മൻ കി ബാത്ത്  narendra modi  mann ki baath  ന്യൂഡൽഹി  new delhi  Youth hate instability
യുവത്വം അസ്ഥിരതയും അരാജകത്വവും വെറുക്കുന്നുവെന്ന് മോദി

By

Published : Dec 29, 2019, 1:04 PM IST

ന്യൂഡൽഹി:മൻ കി ബാത്തിൽ യുവത്വത്തെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2019ലെ അവസാനത്തെ മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യവസ്ഥയിൽ വിശ്വസിക്കുകയും ശരിയായ സമയത്ത് പ്രതികരിക്കുകയും ചെയ്യുന്ന യുവാക്കൾ രാജ്യത്തിന്‍റെ ശക്‌തിയാണ്. അസ്ഥിരതയും അരാജകത്വവും ഇന്ത്യയിലെ യുവത്വം വെറുക്കുന്നുവെന്നും ജാതീയതയും സ്വജനപക്ഷപാതവും അവർ ഇഷ്‌ടപ്പെടുന്നില്ലെന്നും പ്രസംഗത്തിൽ മോദി കൂട്ടിച്ചേർത്തു. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ അവർ പ്രാപ്‌തരായത് നല്ലൊരു കാര്യമാണെന്ന് കരുതുന്നു. ആധുനിക ഇന്ത്യയുടെ ഭാവി യുവത്വത്തിന്‍റെ കൈകളിലാണെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഉത്‌പന്നങ്ങൾ കൂടുതലായി ഉപയോഗിക്കണമെന്നും മോദി അഭ്യർഥിച്ചു. കഴിഞ്ഞ അറുപത് വർഷത്തെ നിയമസഭാ സമ്മേളനങ്ങളും അതിലെ നേട്ടങ്ങളും അദ്ദേഹം പ്രശംസിച്ചു.

ABOUT THE AUTHOR

...view details