ന്യൂഡൽഹി:പുൽവാമ ഭീകരാക്രമണത്തിന്‍റെ ഒന്നാം വാർഷികത്തിൽ ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഇന്ത്യാ ഗേറ്റിൽ മെഴുകുതിരി ജാഥ സംഘടിപ്പിച്ചു. പുൽവാമ ഭീകരാക്രമണത്തിൽ രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളായ 40 സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ് പ്രസിഡന്‍റ് ശ്രീനിവാസ് വി.സി പറഞ്ഞു.
പൂൽവാമ ഭീകരാക്രമണം; മെഴുകുതിരി ജാഥ നടത്തി ഇന്ത്യൻ യൂത്ത് കോൺഗ്രസ് - ഇന്ത്യൻ യൂത്ത് കോൺഗ്രസ്
ജീവൻ ബലിയർപ്പിച്ച രക്തസാക്ഷികളായ 40 സൈനികർക്ക് ആദരാഞ്ജലി അർപ്പിക്കുന്നുവെന്ന് ഇന്ത്യൻ യൂത്ത് കോൺഗ്രസ്
പൂൽവാമ ഭീകരാക്രമണം; മെഴുകുതിരി ജാഥ നടത്തി ഇന്ത്യൻ യൂത്ത് കോൺഗ്രസ്
ഭീകരാക്രമണത്തിൽ ഉത്തരം കിട്ടാത്ത ഒരുപാട് ചോദ്യങ്ങളുണ്ടെന്നും അന്വേഷണം ഊർജിതമാക്കി സൈനികർക്ക് നീതി ഉറപ്പു വരുത്തണമെന്നും ശ്രീനിവാസ് വി.സി പറഞ്ഞു. ആക്രമണത്തെ രാഷ്‌ട്രീയവൽക്കരിക്കുകയാണ് ബിജെപി ചെയ്‌തതെന്നും ആക്രമണത്തിൽ നിന്ന് ആർക്കാണ് കൂടുതൽ പ്രയോജനം ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.