കേരളം

kerala

ETV Bharat / bharat

വിവാഹ അഭ്യര്‍ഥന നിരസിച്ചു; 14കാരിയെ ആക്രമിച്ച യുവാവ് അറസ്റ്റില്‍ - മഹാരാഷ്‌ട്ര

വിവാഹ അഭ്യര്‍ഥന നിരസിച്ചതിന് പെൺകുട്ടിയുടെ വീട്ടിലെത്തി കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു.

Youth arrested  molestation cases in India  COVID-19 lockdown  Coronavirus  COVID-19 lockdown measures  യുവാവ് അറസ്റ്റില്‍  കുത്തി പരിക്കേല്‍പ്പിച്ചു  മഹാരാഷ്‌ട്ര  വിവാഹ അഭ്യര്‍ഥന നിരസിച്ചു
മഹാരാഷ്‌ട്രയില്‍ പതിനാലുകാരിയെ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍

By

Published : Apr 24, 2020, 8:03 AM IST

മുംബൈ: വിവാഹ അഭ്യര്‍ഥന നിരസിച്ച 14കാരിയെ കുത്തി പരിക്കേല്‍പ്പിച്ച യുവാവ് അറസ്റ്റില്‍. മഹാരാഷ്‌ട്രയിലെ ഭിവണ്ടി സ്വദേശിയായ 18കാരനാണ് പൊലീസിന്‍റെ പിടിയിലായത്. ഒരു വർഷമായി പ്രതി പെൺകുട്ടിയെ ശല്യം ചെയ്യുന്നുണ്ടായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്‌ച വൈകുന്നേരത്തോടെ പെൺകുട്ടിയുടെ വീട്ടിലെത്തിയ പ്രതി, പെൺകുട്ടിയെ കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് കഴുത്തില്‍ കത്തി കൊണ്ട് കുത്തി യുവാവും ആത്മഹത്യക്ക് ശ്രമിച്ചു. പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്‌ച ആശുപത്രി വിട്ട പ്രതിയെ കൊലപാതകശ്രമത്തിന് പൊലീസ് അറസ്റ്റ് ചെയ്‌തു.

ABOUT THE AUTHOR

...view details